കാന്താര കണ്ടപ്പോഴാണ് കറുപ്പിന്റെ ക്ലൈമാക്സ് മാറ്റിയത്; ആര്‍ ജെ ബാലാജി
'കറുപ്പിന്റെ ആദ്യത്തെ ക്ലൈമാക്സ് ഇങ്ങനെയായിരുന്നില്ല. മറ്റൊരു രീതിയിലായിരുന്നു സിനിമ അവസാനിച്ചത്.
ആ സിനിമയില്‍ ഒരു പ്രത്യേക സീന്‍ വന്നപ്പോള്‍ പ്രേക്ഷകരെല്ലാം അത് ആഘോഷിക്കാന്‍ തുടങ്ങി. 10 മിനിറ്റുള്ള ആ സീന്‍ വല്ലാത്തൊരു ഇംപാക്ടാണ് ഉണ്ടാക്കിയത്
സൂര്യയെ നായകനാക്കി ആര്‍ ജെ ബാലാജി സംവിധാനം ചെയ്ത കറുപ്പ് സിനിമ തിയേറ്ററില്‍ മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്.
സൂര്യയുടെ വമ്പന്‍ കംബാക്ക് ആണ് കറുപ്പ് എന്നാണ് അഭിപ്രായങ്ങള്‍. എല്ലായിടത്തും നിറഞ്ഞ സദസിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ക്ലൈമാക്സിനെക്കുറിച്ച് പറയുകയാണ് ആര്‍ ജെ ബാലാജി. സിനിമയുടെ ആദ്യ ക്ലൈമാക്സ് ഇപ്പോള്‍ കാണുന്നത് പോലെ ആയിരുന്നില്ലെന്നും കാന്താര കണ്ട ശേഷമാണ് അത് തിരുത്തിയതെന്നും ആര്‍ ജെ ബാലാജി പറഞ്ഞു.
'കറുപ്പിന്റെ ആദ്യത്തെ ക്ലൈമാക്സ് ഇങ്ങനെയായിരുന്നില്ല. മറ്റൊരു രീതിയിലായിരുന്നു സിനിമ അവസാനിച്ചത്. അത് ഷൂട്ട് ചെയ്തിട്ടും എനിക്ക് ഒരു തൃപ്തി വന്നില്ല. രണ്ട് മാസം കഴിഞ്ഞ് എന്റെ സുഹൃത്തിനൊപ്പം കാന്താര 2 കാണാന്‍ പോയി. ഇന്ത്യക്ക് പുറത്ത് ഒരു തിയേറ്റിലായിരുന്നു പോയത്. രാവിലെ ഒമ്പത് മണിക്കുള്ള ഷോയ്ക്കായിരുന്നു കയറിയത്.
ആ സിനിമയില്‍ ഒരു പ്രത്യേക സീന്‍ വന്നപ്പോള്‍ പ്രേക്ഷകരെല്ലാം അത് ആഘോഷിക്കാന്‍ തുടങ്ങി. 10 മിനിറ്റുള്ള ആ സീന്‍ വല്ലാത്തൊരു ഇംപാക്ടാണ് ഉണ്ടാക്കിയത്. അവരുടെ വിശ്വാസവുമായി ചേര്‍ന്ന് നില്‍ക്കുന്ന സീനായിരുന്നു അത്. ആ സമയത്താണ് ഞാന്‍ ആലോചിച്ചത്, തമിഴ്നാട്ടിലെ വലിയ ദൈവമായ കറുപ്പ് സാമിയെക്കുറിച്ച് ഒരു സിനിമ ചെയ്തിട്ട് ഇങ്ങനെയൊരു സീന്‍ ഞാന്‍ ചെയ്തില്ലല്ലോ എന്ന്. അങ്ങനെയാണ് ഇപ്പോള്‍ കാണുന്ന ക്ലൈമാക്സിലേക്കെത്തിയത്,' ബാലാജി പറയുന്നു.