പള്ളിച്ചട്ടമ്പിലെ കയാദുവിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

 

 ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

 

ഏപ്രില്‍ 9നാണ് പള്ളിച്ചട്ടമ്പിയുടെ റിലീസ്. വേള്‍ഡ് വൈഡ് ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം ഒരു പക്കാ മാസ്സ് ആക്ഷന്‍ സിനിമയാകുമെന്നാണ് റിപ്പോര്‍ട്ട്. 

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പള്ളിച്ചട്ടമ്പി. ചിത്രത്തില്‍ നായികമായി എത്തുന്നത് കയാദു ലോഹറാണ്. സിനിമയിലെ നടിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച പോസ്റ്ററില്‍ വിന്റേജ് ലുക്കിലാണ് കയാദുവിനെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

മുഖില്‍പേട്ടേ എന്ന കന്നട ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന കയാദുവിന്റെ ആദ്യ മലയാള ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് ആയിരുന്നു. സിനിമയിലെ നടിയുടെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. പിന്നീട് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഡ്രാഗണ്‍ എന്ന തമിഴ് ചിത്രമാണ് കയാദു ലോഹറിന് കരിയറില്‍ വലിയ ബ്രേക്ക് നല്‍കുന്നത്. ഒരു ജാതി ജാതകം എന്ന മലയാള ചിത്രത്തിലും നടി ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
കയാദുവിന്റെ മൂന്നാം മലയാള ചിത്രമാണ് പള്ളിച്ചട്ടമ്പി. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഐ ആം ഗെയിമിലും നായികയായി നടി എത്തുന്നുണ്ട്. താരം എന്ന മലയാള ചിത്രത്തിലും കയാദു ഭാഗമാണ്. ഈ ചിത്രങ്ങളുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. തമിഴിലും തെലുങ്കിലും നിരവധി പ്രോജക്ടുകളില്‍ കയാദു നായികയായി എത്തുന്നുണ്ട്.
അതേസമയം, ഏപ്രില്‍ 9നാണ് പള്ളിച്ചട്ടമ്പിയുടെ റിലീസ്. വേള്‍ഡ് വൈഡ് ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം ഒരു പക്കാ മാസ്സ് ആക്ഷന്‍ സിനിമയാകുമെന്നാണ് റിപ്പോര്‍ട്ട്.