സംഘിയെന്ന വിളി; രാഷ്ട്രീയം വെളിപ്പെടുത്തിയിട്ടില്ല, ഒരു പാര്‍ട്ടിയും അംഗത്വത്തിന് സമീപിച്ചിട്ടില്ലെന്ന് ആര്‍ മാധവന്‍
ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറിയ ധുരന്ധറില്‍ മാധവന്‍ ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിരുന്നു.
ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറിയ ധുരന്ധറില്‍ മാധവന്‍ ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിരുന്നു.
അലൈപ്പായുതെ എന്ന ചിത്രത്തിലൂടെ തമിഴ് ഇന്‍ഡസ്ട്രയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത മാധവന് ആരാധകരേറെയാണ്. ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറിയ ധുരന്ധറില്‍ മാധവന്‍ ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിരുന്നു.
ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറിയ ധുരന്ധറില്‍ മാധവന്‍ ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിരുന്നു. പ്രൊപ്പഗണ്ട ചിത്രമായ ധുരന്ധറില്‍ ബി.ജെ.പി സര്‍ക്കാരിനെ വെളുപ്പിക്കുന്ന സീനുകള്‍ കാരണം മാധവന് നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സംഘിയെന്ന വിളിയും മാധവന്‍ നേരിടാറുണ്ട്. ഇത്തരം കമന്റുകളെ എങ്ങനെയാണ് നോക്കിക്കാണുന്നതെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് മാധവന്‍.
'എനിക്കെതിരെയുള്ള കമന്റുകളും പോസ്റ്റുകളുമെല്ലാം കാണാറുണ്ട്. അതില്‍ ചിലതൊക്കെ എടുത്ത് നോക്കിയാല്‍ പൊതുവായ ഒരു പ്രത്യേകതയുണ്ടാകും. ഈയടുത്ത് ഉണ്ടാക്കിയ, അധികം ഫോളോവേഴ്സില്ലാത്ത ഒരു അക്കൗണ്ടില്‍ നിന്നാകും കമന്റുകള്‍. അത് വല്ല ബോട്ടോ എ.ഐയോ ആയിരിക്കുമെന്ന് ഉറപ്പാണ്. ഒരിക്കലും എന്റെ രാഷട്രീയം പൊതുവായി പറഞ്ഞിട്ടില്ല.
ഞാന്‍ ഒരു പാര്‍ട്ടിയെക്കുറിച്ചും, നേതാവിനെക്കുറിച്ചും ഇതുവരേയും മോശമായൊന്നും സംസാരിച്ചിട്ടില്ല. ആരെങ്കിലും നല്ലത് ചെയ്താല്‍ പറയും. സ്റ്റാലിന്‍ സാര്‍ നല്ലത് ചെയ്തപ്പോള്‍ അത് പറഞ്ഞിട്ടുണ്ട്. ഒരാളെ പ്രധാനമന്ത്രിയായും മുഖ്യമന്ത്രിയായും തെരഞ്ഞെടുത്താല്‍ അവരെ പിന്തുണയ്ക്കേണ്ടത് എന്റെ കടമയാണെന്നാണ് എന്റെ നിലപാട്. ഇതുവരേയും ഒരു പാര്‍ട്ടിയും എന്നോട് തങ്ങള്‍ക്ക് വേണ്ടി സംസാരിക്കാനോ അംഗത്വം എടുക്കാനോ ആവശ്യപ്പെട്ട് സമീപിച്ചിട്ടില്ല,' ആര്‍ മാധവന്‍ പറഞ്ഞു.