പേട്രിയറ്റിന്റെ ബജറ്റ് 125 കോടിക്ക് മുകളില്‍, തീര്‍ച്ചായായും ഒരു മികച്ച സിനിമയായിരിക്കുമെന്ന് ബി ഉണ്ണികൃഷ്ണന്‍
പേട്രിയറ്റിന്റെ ബജറ്റ് 125 കോടിക്ക് മുകളില്‍, തീര്‍ച്ചായായും ഒരു മികച്ച സിനിമയായിരിക്കുമെന്ന് ബി ഉണ്ണികൃഷ്ണന്‍
ഒരു ചലച്ചിത്രകാരന്‍ കണ്ട വലിയ സ്വപ്നത്തെ സാദ്ധ്യതയിലേക്ക് പരിവര്‍ത്തിപ്പിച്ച ആന്റോ ജോസഫിന് എല്ലാ ഭാവുകങ്ങളും നേരുന്നു.
നമ്മുടെ കാലത്ത് സ്വകാര്യത എന്നത് ഒരു മിത്താണെന്ന സത്യം തന്റെ കലയിലൂടെ ശക്തമായി പറയാനാണ് ഈ സിനിമയിലൂടെ മഹേഷ് നാരായണന്‍ ശ്രമിക്കുന്നത്.
മമ്മൂട്ടി മോഹന്‍ലാല്‍ ചിത്രം പേട്രിയറ്റ് നാളെ റിലീസിന് ഒരുങ്ങുകയാണ്. മഹേഷ് നാരായണന്‍ ഒരുക്കുന്ന സിനിമ വലിയ പ്രതീക്ഷയിലാണ് എത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ റിലീസിന് മുന്നോടിയായി ചിത്രത്തിന് ആശംസകളുമായി എത്തുകയാണ് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
'നാളെ 'പേട്രിയറ്റ്' തീയറ്ററുകളിലെത്തുകയാണ്. ശ്രീ.മമ്മുട്ടിയും ശ്രീ.മോഹന്‍ലാലും ഒന്നിച്ചഭിനയിക്കുന്ന ഒരു സിനിമ നമ്മള്‍ കണ്ടിട്ട് ഒന്നര പതിറ്റാണ്ട് കഴിഞ്ഞു. ഫഹദും കുഞ്ചാക്കോ ബോബനും രേവതിയും നയന്‍താരയും രാജീവ് മേനോനുമടങ്ങുന്ന ഒരു താരനിരയുണ്ട് ചിത്രത്തില്‍. ഒപ്പം, ഏറ്റവും മികച്ച സാങ്കേതിക പ്രവര്‍ത്തകരും. 125 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ മുല്‍മുടക്കെന്നാണ് അറിയാന്‍ കഴിഞ്ഞത്. നിര്‍മ്മാതാവാകുന്നതിനു മുമ്പ് തന്നെ എനിക്ക് ആന്റൊ ജോസഫിനെ അറിയാം. ഒരുപാട് ക്ലേശങ്ങളും തിരച്ചടികളും അതിജീവിച്ചാണ് ആന്റൊ മലയാള സിനിമയിലെ ഏറ്റവും വലിയ നിര്‍മ്മാതക്കളിലൊരാളായത്. മഹേഷും ആന്റോയും ഈ സിനിമയെ കുറിച്ച് സംസാരിക്കാന്‍ ശ്രീ.മോഹന്‍ലാലിനെ സമീപിച്ച ദിവസം ഞാനോര്‍ക്കുന്നു. മഹേഷിന്റെ വലിയൊരു സ്വപ്നത്തിന്റെ കൂടെ എത്ര ദൃഢതയോടെയാണ് ആന്റൊ ആ ദിവസം മുതല്‍ നിന്നത് എന്നുളളത് എനിക്ക് ബോധ്യമുള്ള കാര്യമാണ്. മലയാള സിനിമയുടെ വാണിജ്യ സമവാക്യങ്ങളെ മാത്രമല്ല, സാങ്കല്പികാതിര്‍ത്തികളേയും പൊളിച്ചെഴുതാന്‍ ഇത്തരം ധീരമായ ശ്രമങ്ങള്‍ക്ക് കഴിയും. മുമ്പ്, 'എംമ്പുരാ'നിലൂടെ ആന്റണി പെരുമ്പാവൂര്‍ നടത്തിയതും ഇങ്ങനെയുള്ള ധീരമായ ഒരു വഴിമാറി നടക്കലായിരുന്നു.
നമ്മുടെ കാലത്ത് സ്വകാര്യത എന്നത് ഒരു മിത്താണെന്ന സത്യം തന്റെ കലയിലൂടെ ശക്തമായി പറയാനാണ് ഈ സിനിമയിലൂടെ മഹേഷ് നാരായണന്‍ ശ്രമിക്കുന്നത്. സമകാലികത ആവശ്യപ്പെടുന്ന ഒരു ഇടപെടല്‍ രാഷ്ട്രീയമുണ്ട് ഈ സിനിമക്ക്. തീര്‍ച്ചായായും ഒരു മികച്ച കാഴ്ച്ചാനുഭവമായിരിക്കും 'പേട്രിയറ്റ്.'
ഒരു ചലച്ചിത്രകാരന്‍ കണ്ട വലിയ സ്വപ്നത്തെ സാദ്ധ്യതയിലേക്ക് പരിവര്‍ത്തിപ്പിച്ച ആന്റോ ജോസഫിന് എല്ലാ ഭാവുകങ്ങളും നേരുന്നു. ഒപ്പം, നമ്മുടെ കാഴ്ച്ചാനുഭവത്തിന്റെ അതിരുകളെ വികസിപ്പിക്കുംവിധം ഒരു സിനിമ വിഭാവന ചെയ്ത മഹേഷിനും അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിച്ച മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍ക്കും തൊഴിലാളികള്‍ക്കും വിജയമാശംസിക്കുന്നു. മലയാള സിനിമയിലെ എല്ലാ സാങ്കേതിക പ്രവര്‍ത്തകരും ഈ സിനിമക്കൊപ്പമുണ്ടാവണം എന്ന് ഞാനാഗ്രഹിക്കുന്നു. കാണികളോട് അഭ്യര്‍ത്ഥിക്കാനുള്ളത് ഇത്രമാത്രം; മുന്‍വിധികളില്ലാതെ ഈ സിനിമയെ സ്വീകരിക്കുക.
19 വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നത്. ചിത്രത്തില്‍ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഒരു വലിയ ഇടവേളക്ക് ശേഷം മമ്മൂട്ടി - മോഹന്‍ലാല്‍ ടീം ഒന്നിച്ചഭിനയിക്കുന്ന ഈ ചിത്രത്തിലെ ഹൈലൈറ്റ് ആയിരിക്കും ഇവരുടെ കോമ്പിനേഷന്‍ രംഗങ്ങള്‍.