ബജറ്റ് 9 കോടി. കളക്ഷന്‍ 60 കോടി ; തമിഴ് സിനിമയില്‍ ഞെട്ടിക്കുന്ന വിജയം നേടി തായ് കിഴവി
ബജറ്റ് 9 കോടി. കളക്ഷന്‍ 60 കോടി ; തമിഴ് സിനിമയില്‍ ഞെട്ടിക്കുന്ന വിജയം നേടി തായ് കിഴവി
രാധികയുടെ മികച്ച പ്രകടനം പ്രേക്ഷകരെയൊന്നാകെ വിസ്മയിപ്പിക്കുകയാണ്.
ഏകദേശം 9 കോടി മുതല്‍ 10 കോടി രൂപ വരെയാണ് ഈ സിനിമയുടെ മൊത്തം നിര്‍മ്മാണച്ചെലവ്. തമിഴ് ഇന്‍ഡസ്ട്രിയെ സംബന്ധിച്ച് ഇത് വളരെ ചെറിയ തുകയാണ്.
റീലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോള്‍ ഇന്ത്യയില്‍ നിന്ന് മാത്രം തായ് കിഴവി എന്ന ചിത്രം നേടിയ കളക്ഷന്‍ 60.10 കോടിയാണ്. തമിഴ് സിനിമയില്‍ ഈ വര്‍ഷം റിലീസ് ചെയ്ത ചിത്രങ്ങളില്‍ ആദ്യമായാണ് 60 കോടി എന്ന നെറ്റ് കളക്ഷന്‍ ഒരു ചിത്രം മറികടക്കുന്നത്. വളരെ കുറഞ്ഞ ബജറ്റിലാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. ഏകദേശം 9 കോടി മുതല്‍ 10 കോടി രൂപ വരെയാണ് ഈ സിനിമയുടെ മൊത്തം നിര്‍മ്മാണച്ചെലവ്. തമിഴ് ഇന്‍ഡസ്ട്രിയെ സംബന്ധിച്ച് ഇത് വളരെ ചെറിയ തുകയാണ്.
രാധികയുടെ മികച്ച പ്രകടനം പ്രേക്ഷകരെയൊന്നാകെ വിസ്മയിപ്പിക്കുകയാണ്. ചിത്രത്തില്‍ 80 വയസ്സുകാരിയുടെ റോളിലാണ് രാധിക എത്തുന്നത്. ആദ്യ ദിനം ചിത്രം 3 കോടിക്കടുത്ത് കളക്ഷന്‍ നേടിയിരുന്നു. പാഷന്‍ സ്റ്റുഡിയോസും ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സും സംയുക്തമായാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 'തായ് കിഴവി'യുടെ വലിയ വിജയത്തിന് പിന്നാലെ സംവിധായകന്‍ ശിവകുമാര്‍ മുരുഗേശന്‍ ഒരുക്കുന്ന അടുത്ത ചിത്രത്തില്‍ ശിവകാര്‍ത്തികേയന്‍ തന്നെയാണ് നായകന്‍. 'സേയോണ്‍' എന്ന് പേരിട്ടിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് ഉലകനായകന്‍ കമല്‍ ഹാസനും ആര്‍. മഹേന്ദ്രനും ചേര്‍ന്നാണ്.