നിറവയറിൽ ദീപിക, രൺവീറിനൊപ്പം സന്തോഷ നിമിഷങ്ങൾ പങ്കുവച്ച് താരം

തങ്ങളുടെ ആദ്യ കുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കുകയാണ് ദീപിക പദുകോണും രൺവീർ സിംഗും. ഇപ്പോഴിതാ നിറവയറോട് കൂടിയ ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുകയാണ് ദമ്പതികൾ. മാതാപിതാക്കളാകാൻ പോകുന്ന ദീപിക പദുക്കോണിൻ്റെയും രൺവീർ സിംഗിൻ്റെയും ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുകയാണ്.

മാതൃത്വത്തെ സ്വീകരിക്കാൻ ഒരുങ്ങുന്ന ദമ്പതികൾ തങ്ങളുടെ മെറ്റേണിറ്റി ഷൂട്ടിൽ നിന്നുള്ള അതിശയിപ്പിക്കുന്ന ചിത്രങ്ങളുമായി ആരാധകരെ അമ്പരപ്പിച്ചപ്പോൾ സോഷ്യൽ മീഡിയ കൊടുങ്കാറ്റായി. നല്ല ബേബി ബമ്പ് ഫോട്ടോകൾക്കായി ആകാംക്ഷയോടെ കാത്തിരുന്ന എല്ലാവർക്കും, ഇതാ നിങ്ങളുടെ ആഗ്രഹം നിറവേറ്റി രൺവീർ സിങ്ങും ദീപിക പദുക്കോണും.

നിരന്തരം വിമർശനങ്ങൾ നേരിടുന്ന നടിയാണ് ദീപിക. അത്തരത്തിൽ ദീപിക ഗര്‍ഭിണി ആയത് മുതല്‍ വ്യാജ ഗര്‍ഭം എന്ന കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയർന്നിരുന്നത്. താരം സറോഗസിയിലൂടെയാണ് അമ്മയാകാന്‍ പോകുന്നതെന്നും ബേബി ബംപ് എന്ന പേരില്‍ തലയിണ വച്ചാണ് വരുന്നതെന്നുമുള്ള വിമര്‍ശനങ്ങളും എത്തിയിരുന്നു.

മുംബൈയില്‍ രണ്‍വീറിനൊപ്പം ദീപിക എത്തിയ വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ദീപികയുടെത് വ്യാജ ഗര്‍ഭം എന്ന രീതിയിലുള്ള കമന്റുകളാണ് ഈ വീഡിയോക്ക് താഴെയും ഉയര്‍ന്നത്. ഈ ആരോപണങ്ങൾക്കെല്ലാം മറുപടി നൽകുന്നതാണ് ദീപികയുടെ പുതിയ പോസ്റ്റ്. അമ്മയാകാൻ പോകുന്നതിന്റെ സന്തോഷവും മനോഹാരിതയുമെല്ലാം ദീപികയിൽ നമുക്ക് കാണാൻ കഴിയും.