‘തലവാ’ ചിത്രത്തിലെ  ഗാനം പുറത്ത്

തിരഞ്ഞെടുപ്പ് ആവേശത്തിനിടയിലേക്ക് സോഷ്യൽ മീഡിയ റീലുകളെ ഇളക്കിമറിക്കാൻ നിവിൻ പോളിയുടെ പുതിയ ഗാനം എത്തുന്നു. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘പ്രതിച്ഛായ’യിലെ ‘തലവാ’ എന്ന് തുടങ്ങുന്ന ലിറിക്കൽ വീഡിയോയാണ് പുറത്തിറങ്ങിയത്.
 


തിരഞ്ഞെടുപ്പ് ആവേശത്തിനിടയിലേക്ക് സോഷ്യൽ മീഡിയ റീലുകളെ ഇളക്കിമറിക്കാൻ നിവിൻ പോളിയുടെ പുതിയ ഗാനം എത്തുന്നു. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘പ്രതിച്ഛായ’യിലെ ‘തലവാ’ എന്ന് തുടങ്ങുന്ന ലിറിക്കൽ വീഡിയോയാണ് പുറത്തിറങ്ങിയത്. രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള സിനിമയുടെ മൂഡ് വ്യക്തമാക്കുന്നതാണ് ഈ ഗാനം.

സുഹൈൽ കോയയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ജസ്റ്റിൻ വർഗീസാണ്. ആനന്ദ് ശ്രീരാജാണ് ഗാനം പാടിയിരിക്കുന്നത്. പാട്ടിലെ റാപ്പിലെ വരികൾ എഴുതി പാടിയിരിക്കുന്നത് വെനോ മിസ് ആണ്. ടീ സീരീസ് ആണ് ഗാനം പുറത്തിറക്കിയിട്ടുള്ളത്. രാഷ്ട്രീയവും കുടുംബബന്ധങ്ങളും പ്രമേയമാകുന്ന ഒരു ഇമോഷണൽ ഡ്രാമയാണ് ‘പ്രതിച്ഛായ’. ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ആർ.ഡി ഇലുമിനേഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബാലചന്ദ്രമേനോൻ, ഷറഫുദ്ദീൻ, ആൻ അഗസ്റ്റിൻ, ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, സായ് കുമാർ, നിശാന്ത് സാഗർ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം മാർച്ച് 26ന് തിയേറ്ററുകളിലെത്തും.

<a style="border: 0px; overflow: hidden" href=https://youtube.com/embed/79QqaB98n38?autoplay=1&mute=1><img src=https://img.youtube.com/vi/79QqaB98n38/hqdefault.jpg alt=""><span><div class="youtube_play"></div></span></a>" style="border: 0px; overflow: hidden;" width="640">