വിജയ്ക്ക് ഇന്ന് അന്‍പത്തിയൊന്നാം പിന്നാള്‍

ആരാധകര്‍ ആവേശവപൂര്‍വം കാത്തിരിക്കുന്ന ​​​ദിവസമാണ്  ജൂണ്‍ ഇരുപത്തിരണ്ട്. . വെട്രിയില്‍ തുടങ്ങി ജനനായകനില്‍ എത്തി നില്‍ക്കുന്ന ദളപതി വിജയ്ക്ക് അന്‍പത്തിയൊന്നാം പിന്നാള്‍. സിനിമ ജീവിതത്തിന് വിരാമമിട്ട് തമിഴ്‌നാടിന്റെ ഭരണം പിടിക്കാനുള്ള ഒരുക്കത്തിലാണ് വിജയ്.
 

ആരാധകര്‍ ആവേശവപൂര്‍വം കാത്തിരിക്കുന്ന ​​​ദിവസമാണ്  ജൂണ്‍ ഇരുപത്തിരണ്ട്. . വെട്രിയില്‍ തുടങ്ങി ജനനായകനില്‍ എത്തി നില്‍ക്കുന്ന ദളപതി വിജയ്ക്ക് അന്‍പത്തിയൊന്നാം പിന്നാള്‍. സിനിമ ജീവിതത്തിന് വിരാമമിട്ട് തമിഴ്‌നാടിന്റെ ഭരണം പിടിക്കാനുള്ള ഒരുക്കത്തിലാണ് വിജയ്. അവസാന ചിത്രമായി പ്രതീക്ഷിക്കപ്പെടുന്ന ജനനായകന്റെ ടീസറാണ് പിറന്നാല്‍ സ്‌പെഷ്യലായി വിജയ് ആരാധകര്‍ക്ക് നല്‍കിയിരിക്കുന്നത്.

അവസാന ചിത്രമായി അനൌണ്‍സ് ചെയ്യപ്പെട്ട ജനനായകന്‍ അടുത്ത ജനുവരി ഒന്‍പതിനാകും പുറത്തിറങ്ങുക. ഒരു അപ്‌ഡേറ്റ് കൊതിച്ച് കാത്തിരുന്നവര്‍ക്ക് ബര്‍ത്ത്‌ഡേ സ്‌പെഷ്യല്‍ ആയാണ് ജനനായകന്റെ ടീസര്‍ എത്തിയത്.

സിനിമാ സ്‌റ്റൈലില്‍ എതിരാളികളോട് ഒറ്റയ്ക്ക് പോരാടി ജയിക്കാമെന്ന പ്രതീക്ഷയിലാണ് വിജയുടെ രാഷ്ട്രീയ നീക്കങ്ങള്‍. തമിഴ്‌നാട്ടിലെ ഓരോ മുക്കിലും മൂലയിലും ടിവികെ പ്രവര്‍ത്തകരുണ്ട്. താന്‍ കളത്തിലിറങ്ങിയാല്‍ കളിമാറ്റാനാകുമെന്ന് വിജയ്‌യും കരുതുന്നു. പിറന്നാല്‍ ദിനത്തില്‍ വന്‍ പരിപാടികളാണ് ആരാധകരും പാര്‍ട്ടിപ്രര്‍ത്തകരും ഒരുക്കിയിരിക്കുന്നത്.