‘തലൈവൻ തലൈവി’ കളക്ഷൻ റിപ്പോർട്ട് പുറത്ത്
വിജയ് സേതുപതി നായകനായി എത്തിയ ചിത്രമാണ് തലൈവൻ തലൈവി. പസങ്ക, എതർക്കും തുനിന്തവൻ തുടങ്ങി നിരവധി ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള പാണ്ഡിരാജാണ് തലൈവൻ തലൈവി സംവിധാനം ചെയ്‍തിരിക്കുന്നത്. നിത്യ മേനനാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്.
തലൈവൻ തലൈവി ആഗോളതലത്തിൽ 4.15 കോടിയാണ് ഓപ്പണിംഗിന് നേടിയിരിക്കുന്നത്. റൊമാൻറിക് കോമഡി ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ ആകാശവീരൻ എന്ന കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. ആകാശവീരൻറെ ഭാര്യ പേരരശിയെയാണ് നിത്യ മേനൻ അവതരിപ്പിക്കുന്നത്.
ചിത്രത്തിലെ നായകനായ വിജയ് സേതുപതി ഒരു ഹോട്ടൽ നടത്തിപ്പുകാരനാണ്. തലൈവാസൽ വിജയ്, ശരവണൻ, ആർ കെ സുരേഷ്, റോഷിനി ഹരിപ്രിയൻ തുടങ്ങിയവരും ചിത്രത്തിൻറെ താരനിരയിൽ ഉണ്ട്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്. സത്യ ജ്യോതി ഫിലിംസിൻറെ ബാനറിൽ ടിജി ത്യാഗരാജൻ അവതരിപ്പിക്കുന്ന ചിത്രം സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.