തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ച വിജയം നേടിയ തായ് കിഴവി ഒടിടിയിലേക്ക്
ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിങ്ങിന് ഒരുങ്ങുന്നത്.
ചിത്രം ഏപ്രില്‍ 10 മുതല്‍ സ്ട്രീമിങ് ആരംഭിക്കും.
തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ച വിജയമാണ് തായ് കിഴവിയുടേത്. സൂപ്പര്‍താരം ശിവകാര്‍ത്തികേയന്‍ നിര്‍മിച്ച് ശിവകുമാര്‍ മുരുകേശന്‍ സംവിധാനം ചെയ്ത ഈ കോമഡി ഡ്രാമ ചിത്രത്തില്‍ രാധിക ശരത്കുമാറാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. തമിഴ് സിനിമയില്‍ ഈ വര്‍ഷം റിലീസ് ചെയ്ത ചിത്രങ്ങളില്‍ ആദ്യമായാണ് 60 കോടി എന്ന നെറ്റ് കളക്ഷന്‍ ഒരു ചിത്രം മറികടക്കുന്നത്. വളരെ കുറഞ്ഞ ബജറ്റിലാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. ഏകദേശം 9 കോടി മുതല്‍ 10 കോടി രൂപ വരെയാണ് ഈ സിനിമയുടെ മൊത്തം നിര്‍മ്മാണച്ചെലവ്. ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസ് ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.
ചിത്രം ഏപ്രില്‍ 10 മുതല്‍ സ്ട്രീമിങ് ആരംഭിക്കും. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിങ്ങിന് ഒരുങ്ങുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ സിനിമ ലഭ്യമാകും. തിയേറ്ററില്‍ വമ്പന്‍ ഹിറ്റായ സിനിമ ഒടിടിയിലും അതേ വിജയം ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ. രാധികയുടെ മികച്ച പ്രകടനം പ്രേക്ഷകരെയൊന്നാകെ വിസ്മയിപ്പിക്കുകയാണ്. ചിത്രത്തില്‍ 80 വയസ്സുകാരിയുടെ റോളിലാണ് രാധിക എത്തുന്നത്.