തെലുങ്കുതാരം സുബ്ബരാജു വിവാഹിതനായി
തെലുങ്കുതാരം സുബ്ബരാജു വിവാഹിതനായി. ബാഹുബലി എന്ന ചിത്രത്തിലൂടെ മലയാളികൾക്കും സുപരിചിതനാണ് സുബ്ബരാജു. 47–ാം വയസ്സിലാണ് താരത്തിന്റെ വിവാഹം.
Nov 28, 2024, 13:43 IST
തെലുങ്കുതാരം സുബ്ബരാജു വിവാഹിതനായി. ബാഹുബലി എന്ന ചിത്രത്തിലൂടെ മലയാളികൾക്കും സുപരിചിതനാണ് സുബ്ബരാജു. 47–ാം വയസ്സിലാണ് താരത്തിന്റെ വിവാഹം. താരം തന്നെയാണ് വിവാഹക്കാര്യം ആരാധകരെ അറിയിച്ചത്.
വിവാഹ വേഷത്തില്‍ ഭാര്യയ്‌ക്കൊപ്പം കടല്‍ക്കരയില്‍ നില്‍ക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. ‘അവസാനം വിവാഹിതനായി’ എന്ന അടിക്കുറിപ്പോടെയായിരുന്നു താരത്തിന്റെ പോസ്റ്റ്. നിരവധിപ്പേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തുന്നത്.
2003ല്‍ ഖട്ഗം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. വില്ലന്‍ വേഷങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്. തെലുങ്കിനൊപ്പം തമിഴ്, കന്നഡ, മലയാളം, ഹിന്ദി സിനിമകളിലും വേഷമിട്ടു. ബാഹുബലിയിൽ സുബ്ബരാജു അവതരിപ്പിച്ച കുമാരൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.