ട്രോളുകള്‍ ഏറ്റുവാങ്ങി 'വൃഷഭ'
ആദ്യ ദിനം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് വെറും 88 ലക്ഷം മാത്രമാണ് സിനിമ നേടിയത്.
ആദ്യ ദിനം തന്നെ സിനിമയെ പ്രേക്ഷകര്‍ തഴഞ്ഞ മട്ടാണ് എന്നാണ് കളക്ഷനുകള്‍ സൂചിപ്പിക്കുന്നത്.
മോഹന്‍ലാലിനെ നായകനാക്കി നന്ദകിഷോര്‍ ഒരുക്കിയ പാന്‍ ഇന്ത്യന്‍ ചിത്രമാണ് വൃഷഭ. ഈ വര്‍ഷത്തെ മോഹന്‍ലാലിന്റെ അടുത്ത സൂപ്പര്‍ഹിറ്റായി ആരാധകര്‍ കാത്തിരുന്ന സിനിമയായിരുന്നു ഇത്. എന്നാല്‍ ആദ്യ ദിനം പിന്നിടുമ്പോള്‍ ഞെട്ടിപ്പിക്കുന്ന കളക്ഷന്‍ ആണ് സിനിമ സ്വന്തമാക്കുന്നത്. ആദ്യ ദിനം തന്നെ സിനിമയെ പ്രേക്ഷകര്‍ തഴഞ്ഞ മട്ടാണ് എന്നാണ് കളക്ഷനുകള്‍ സൂചിപ്പിക്കുന്നത്.
ആദ്യ ദിനം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് വെറും 88 ലക്ഷം മാത്രമാണ് സിനിമ നേടിയത്. ഇതില്‍ 46 ലക്ഷം മലയാളം പതിപ്പില്‍ നിന്നാണ്. സിനിമയുടെ ഹിന്ദി, തമിഴ്, തെലുങ്ക് പതിപ്പുകള്‍ക്ക് വളരെ മോശം ഓപ്പണിങ് ആണ് ലഭിച്ചിരിക്കുന്നത്. സിനിമയുടെ രണ്ടാം ദിന ബുക്കിങ്ങുകളും വളരെ മോശമായി ആയി കാണപ്പെടുന്നത്. മോശം പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. സിനിമയുടെ തിരക്കഥയ്ക്കും മേക്കിങ്ങിനും വിഎഫ്എക്സിനും മോഹന്‍ലാലിന്റെ പ്രകടനത്തിനും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. വളരെ മോശം എഴുത്താണ് സിനിമയുടേതെന്നും സംവിധായകന് മോഹന്‍ലാലിനെ ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെന്നും കമന്റുകള്‍ ഉണ്ട്. പല സീനുകളും നാടകത്തെ ഓര്‍മിപ്പിക്കുന്നെന്നും സിനിമയുടെ മലയാളം ഡബ്ബ് നിരാശപ്പെടുത്തിയെന്നുമാണ് അഭിപ്രായങ്ങള്‍.
ഈ ബ്രഹ്‌മാണ്ഡ പാന്‍ ഇന്ത്യന്‍ ഇതിഹാസ ചിത്രം മലയാളം-തെലുങ്ക് ദ്വിഭാഷയായിട്ടാണ് ഒരുങ്ങിയത്. കൂടാതെ തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റി എത്തിയിട്ടുണ്ട്