ഫഹദ് ഫാസിൽ അടുത്തതായി എത്തുന്നത് തമിഴ് ത്രില്ലർ ചിത്രത്തിൽ
96, മെയ്യഴകൻ എന്നീ സൂപ്പർഹിറ്റ് സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന സംവിധായകൻ സി. പ്രേംകുമാറിന്റെ അടുത്ത ചിത്രത്തിൽ ഫഹദ് ഫാസിൽ നായകനാകുന്നു. ഒരു പക്കാ ത്രില്ലർ ചിത്രമാണിത്. സിനിമയുടെ നിർമാതാക്കൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ഒരു പ്രത്യേക വീഡിയോയിലൂടെയാണ് ഫഹദ് ഫാസിൽ ഈ ചിത്രത്തിന്റെ ഭാഗമാകുന്ന വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.

ഇതുവരെ വൈകാരികവും ഹൃദയസ്പർശിയായതുമായ പ്രണയ-കുടുംബ കഥകൾ മാത്രം സമ്മാനിച്ച പ്രേംകുമാർ ഇതാദ്യമായാണ് ഒരു ആക്ഷൻ ത്രില്ലർ ചിത്രത്തിലേക്ക് ചുവടുവെക്കുന്നത്. 'കറുപ്പ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരം ശിവദയാണ് ഇതിൽ ഫഹദിന്റെ നായികയായി എത്തുന്നത്. ഇവരെ കൂടാതെ ചേതൻ, ഹരീഷ് ഉത്തമൻ, കരുണാകരൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. പ്രേംകുമാറിന്റെ മുൻ ചിത്രങ്ങൾക്ക് ഈണമൊരുക്കിയ ഗോവിന്ദ് വസന്ത തന്നെയാണ് ഈ ചിത്രത്തിന്റെയും സംഗീത സംവിധാനം നിർവഹിക്കുന്നത്. കഴിഞ്ഞ നാല് വർഷമായി താൻ മനസ്സിൽ കൊണ്ടുനടക്കുന്ന കഥയാണിതെന്നും, വെറും 45 മിനിറ്റ് കഥ കേട്ടപ്പോൾ തന്നെ ഫഹദ് ഏറെ ആവേശത്തോടെ ഈ പ്രൊജക്റ്റിന് സമ്മതം മൂളിയെന്നും സംവിധായകൻ വെളിപ്പെടുത്തി. ഇതൊരു നേരിട്ടുള്ള തമിഴ് സിനിമയായിരിക്കും