55ന്റെ നിറവില്‍ തമിഴ് സൂപ്പര്‍സ്റ്റാര്‍ അജിത് കുമാര്‍

 തമിഴ് സൂപ്പര്‍താരം അജിത് കുമാർ 55 വയസിന്റെ നിറവില്‍. മുന്‍ നടിയായ ശാലിനിയാണ് താരത്തിന്റെ പത്‌നി. മേയ് ഒന്നിനു 55 വയസ് പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം താരം ഭാര്യ ശാലിനിക്കും മക്കള്‍ക്കുമൊപ്പം പങ്കിട്ടു.26 വര്‍ഷം മുമ്പാണ് അജിത്തും ശാലിനിയും വിവാഹിതരായത്. ആദ്‌വിക്, അനൗഷ്‌ക എന്നീ രണ്ടു കുട്ടികളും താരദമ്പതികള്‍ക്കുണ്ട്. കഴിഞ്ഞമാസമാണ് ദമ്പതികള്‍ 26ാം വിവാഹവാര്‍ഷികം ആഘോഷിച്ചത്.

 

 തമിഴ് സൂപ്പര്‍താരം അജിത് കുമാർ 55 വയസിന്റെ നിറവില്‍. മുന്‍ നടിയായ ശാലിനിയാണ് താരത്തിന്റെ പത്‌നി. മേയ് ഒന്നിനു 55 വയസ് പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം താരം ഭാര്യ ശാലിനിക്കും മക്കള്‍ക്കുമൊപ്പം പങ്കിട്ടു.26 വര്‍ഷം മുമ്പാണ് അജിത്തും ശാലിനിയും വിവാഹിതരായത്. ആദ്‌വിക്, അനൗഷ്‌ക എന്നീ രണ്ടു കുട്ടികളും താരദമ്പതികള്‍ക്കുണ്ട്. കഴിഞ്ഞമാസമാണ് ദമ്പതികള്‍ 26ാം വിവാഹവാര്‍ഷികം ആഘോഷിച്ചത്. വിവാഹഘോഷത്തിന്റെ ചിത്രങ്ങള്‍ അജിത്തിന്റെ 55ാം ജന്മദിനമായ മേയ് ഒന്നിന് ശാലിനി സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ശാലിനി പുറത്തുവിട്ട ചിത്രങ്ങള്‍ ഉടന്‍ തന്നെ ആരാധകരും ഏറ്റെടുത്തു. 

വളരെ അപൂര്‍വമായാണ് ശാലിനി കുടുംബ വിശേഷങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുള്ളത്. അതിനാല്‍, ഇപ്പോള്‍ പുറത്തുവന്ന വിവാഹവാര്‍ഷികാഘോഷ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. അജിത്തും ശാലിനിയും രണ്ടു മക്കളും കേക്കിനു മുന്നില്‍ പോസ് ചെയ്യുന്നതാണ് ചിത്രങ്ങളിലൊന്ന്. ”ഒരു ചെറിയ കുടുംബം, ഒരുപാട് സ്‌നേഹം”- ചിത്രത്തിനൊപ്പം ശാലിനി കുറിച്ചു. ഇന്‍സ്റ്റാഗ്രാം പോസ്റ്റിനു താഴെ ആരാധകരുടെ ലൈക്കും കമന്റുകളും നിറയുകയാണ്. ”പാഷന്‍, പ്രൊഫഷന്‍, ഫെയിം, ലവ്‌ലി ഫാമിലി”- ഒരു ആരാധകന്‍ എഴുതി. ”26 വര്‍ഷത്തെ പരിശുദ്ധമായ സ്‌നേഹം, ഇപ്പോഴും തുടരുന്ന സമാന മാജിക്, മനോഹരമായ കുടുംബം”- മറ്റൊരു ആരാധകന്‍ കുറിച്ചു.

1999ല്‍ ഒന്നിച്ച് അഭിനയിച്ച ചിത്രത്തിന്റെ ഷൂട്ടിങ് വേളയില്‍വെച്ചാണ് അജിത്തും ശാലിനിയും തമ്മില്‍ പ്രണയത്തിലായത്. തുടര്‍ന്ന് 2000 ഏപ്രില്‍ 24ന് ചെന്നൈയില്‍വെച്ച് ഇരുവരും വിവാഹിതരായി. വിവാഹത്തിനു പിന്നാലെ ശാലിനി സിനിമാ മേഖല ഉപേക്ഷിച്ചു. അഭിനയം തുടര്‍ന്ന് അജിത് തമിഴ് സിനിമയിലെ സൂപ്പര്‍സ്റ്റാറുകളിലൊരാളായി ഉയരുകയായിരുന്നു. സെലിബ്രിറ്റികളടക്കമുള്ളവര്‍ അജിത്തിനു ജന്മദിനാശംസകള്‍ നേര്‍ന്നിട്ടുണ്ട്.