ഹിറ്റുകൾ ഊതിപെരുപ്പിച്ചവ; മലയാള സിനിമാ വ്യവസായത്തെ രൂക്ഷമായി വിമർശിച്ച് തമിഴ് പിആർഒ കാർത്തിക് രവിവർമ്മ

മലയാള സിനിമയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി തമിഴിലെ പ്രമുഖ പിആർഒയും ട്രേഡ് അനലിസ്റ്റുമായ കാർത്തിക് രവിവർമ്മ. മലയാള സിനിമയിലെ പല ഹിറ്റുകളും ഊതിപെരുപ്പിച്ചവയാണെന്നും മലയാള സിനിമാ വ്യവസായം തകർച്ചയുടെ വക്കിലാണെന്നുമായിരുന്നു കാർത്തിക് രവിവർമ്മയുടെ പരാമർശം.
 

മലയാള സിനിമയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി തമിഴിലെ പ്രമുഖ പിആർഒയും ട്രേഡ് അനലിസ്റ്റുമായ കാർത്തിക് രവിവർമ്മ. മലയാള സിനിമയിലെ പല ഹിറ്റുകളും ഊതിപെരുപ്പിച്ചവയാണെന്നും മലയാള സിനിമാ വ്യവസായം തകർച്ചയുടെ വക്കിലാണെന്നുമായിരുന്നു കാർത്തിക് രവിവർമ്മയുടെ പരാമർശം. എക്സ് പ്ലാറ്റ്ഫോമിൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മലയാള സിനിമകളിൽ നാലെണ്ണം മാത്രമാണ് ഹിറ്റായത് എന്ന വാർത്തകളുടെ സ്ക്രീൻഷോട്ടുകൾ പങ്കുവച്ചയിരുന്നു വിമർശനം ഉന്നയിച്ചത്.

കഴിഞ്ഞ വർഷം മലയാളത്തിൽ ഏകദേശം 220 സിനിമകൾ പുറത്തിറങ്ങിയിരുന്നു.. എന്നാൽ ഇതിൽ നാലെണ്ണം മാത്രമാണ് വിജയിച്ചത് എന്നും 2023 ലെ മലയാള സിനിമാ വ്യവസായത്തിന്റെ ആകെ നഷ്ടം 300 കോടിയ്ക്ക് മുകളിൽ ആണെന്നും പറയുന്ന വാർത്തകളാണ് കാർത്തിക് രവിവർമ്മ പങ്കുവെച്ചത്.