ജന നായകന്‍ റിലീസ് വൈകുന്നു, തമിഴ് നാട്ടിലെ തിയേറ്ററുകള്‍ക്ക് 100 കോടി രൂപയുടെ നഷ്ടം

സിനിമയുടെ റിലീസ് വൈകിയത് കൊണ്ട് തമിഴ് നാട് തിയേറ്ററുകള്‍ക്ക് 100 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

വിജയ് ചിത്രം തമിഴ്നാട്ടില്‍ നിന്ന് മാത്രം 150-200 കോടി രൂപയ്ക്ക് അടുത്ത് നേട്ടം ഉണ്ടാകാമായിരുന്നു.

വിജയ് നായകനായി എത്തുന്ന തമിഴ് ചിത്രം 'ജന നായകന്' പ്രദര്‍ശനാനുമതി ലഭിക്കാത്തില്‍ ഏറെ നിരാശയിലാണ് ആരാധകര്‍. പൊങ്കലിന് തിയേറ്ററുകളിലെത്തേണ്ടിയിരുന്ന സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാതിരുന്നതോടെയാണ് കോടതി കയറേണ്ടിവന്നത്. സിനിമയ്ക്ക് നേരിട്ട സെന്‍സര്‍ കുരുക്കുകള്‍ ഇതുവരെ അഴിക്കാന്‍ സാധിച്ചിട്ടില്ല. ഇപ്പോഴിതാ സിനിമയുടെ റിലീസ് വൈകിയത് കൊണ്ട് തമിഴ് നാട് തിയേറ്ററുകള്‍ക്ക് 100 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജന നായകന്റെ കാലതാമസം മൂലം തമിഴ്നാട് ബോക്സ് ഓഫീസിന് ഏകദേശം 100 കോടി രൂപയുടെ നഷ്ടം സംഭവിച്ചിരിക്കാമെന്ന് ട്രേഡ് അനലിസ്റ്റ് രമേശ് ബാല ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വിജയ് ചിത്രം ജനം നായകനും ശിവകാര്‍ത്തികേയന്റെ പരാശക്തിയും ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടേണ്ടതായിരുന്നു. വിജയ് ചിത്രം തമിഴ്നാട്ടില്‍ നിന്ന് മാത്രം 150-200 കോടി രൂപയ്ക്ക് അടുത്ത് നേട്ടം ഉണ്ടാകാമായിരുന്നു.
 ജന നായകന്റെ കാലതാമസം കാരണം തമിഴ്നാട് ബോക്സ് ഓഫീസിന് ഏകദേശം 100 കോടി രൂപ നഷ്ടമായി.