അപമര്യാദയായി പെരുമാറുന്നവരെ സ്ത്രീകൾ ചെരുപ്പൂരി അടിക്കണം; ഒരിക്കൽ ചെയ്താൽ പിന്നീട് ദേഹത്ത് കൈവയ്ക്കാൻ അവർ മടിക്കും; വിശാൽ
. തമിഴ് സിനിമാ മേഖലയിലും ഹേമ കമ്മിറ്റി മാതൃകയിൽ കമ്മിറ്റി രൂപീകരിക്കണമെന്നും കാസ്റ്റിംഗ് കൗച്ചിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും വിശാൽ പറഞ്ഞു.
Aug 29, 2024, 21:36 IST
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി തമിഴ് നടൻ വിശാൽ രംഗത്ത്. തമിഴ് സിനിമാ മേഖലയിലും ഹേമ കമ്മിറ്റി മാതൃകയിൽ കമ്മിറ്റി രൂപീകരിക്കണമെന്നും കാസ്റ്റിംഗ് കൗച്ചിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും വിശാൽ പറഞ്ഞു.
അപമര്യാദയായി പെരുമാറുന്നവരെ സ്ത്രീകൾ ചെരുപ്പൂരി അടിക്കണം. ഒരിക്കൽ അങ്ങനെ ചെയ്താൽ ദേഹത്ത് കൈവയ്ക്കാൻ പിന്നീട് മടിക്കുമെന്നും അഡ്ജസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന വിഡ്ഢികളെ വെറുതെ വിടരുതെന്നും വിശാൽ കൂട്ടിച്ചേർത്തു. അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ മമ്മൂട്ടിയും മോഹൻലാലും പ്രതികരിക്കുമെന്നാണ് പ്രതീക്ഷ എന്നും പ്രസ്താവനയേക്കാൾ ആവശ്യം നടപടികളാണെന്നും വിശാൽ വ്യക്തമാക്കി.