ലഹരിക്കേസില്‍ തമിഴ് നടൻ ശ്രീകാന്ത് പൊലീസ് കസ്റ്റഡിയില്‍
ലഹരിക്കേസില്‍ തമിഴ് നടൻ ശ്രീകാന്തിനെ നുങ്കമ്പാക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. നടനെ ഇപ്പോൾ നുങ്കമ്പാക്കം പോലീസ് ചോദ്യം ചെയ്തുവരികയാണ്.
Jun 23, 2025, 14:57 IST
മയക്കുമരുന്ന് കടത്തിന് അറസ്റ്റിലായ മുൻ എഐഎഡിഎംകെ അംഗം ശ്രീകാന്തിന് മയക്കുമരുന്ന് നൽകിയിട്ടുണ്ടെന്ന് ആരോപണത്തെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്
ലഹരിക്കേസില്‍ തമിഴ് നടൻ ശ്രീകാന്തിനെ നുങ്കമ്പാക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. നടനെ ഇപ്പോൾ നുങ്കമ്പാക്കം പോലീസ് ചോദ്യം ചെയ്തുവരികയാണ്. മയക്കുമരുന്ന് കടത്തിന് അറസ്റ്റിലായ മുൻ എഐഎഡിഎംകെ അംഗം ശ്രീകാന്തിന് മയക്കുമരുന്ന് നൽകിയിട്ടുണ്ടെന്ന് ആരോപണത്തെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്
അതേസമയം, മയക്കുമരുന്ന് ആരോപണങ്ങളെക്കുറിച്ച് ശ്രീകാന്തും സംഘവും ഇതുവരെ ഔദ്യോഗികമായി ഒരു പ്രതികരണവും നൽകിയിട്ടില്ല. മെഡിക്കൽ പരിശോധനാ ഫലങ്ങൾക്ക് ശേഷം കൂടുതൽ വിവരങ്ങൾ പങ്കുവെക്കും.