ജയിലര്‍ 2വില്‍ ആകെ മിസ്സ് ചെയ്യുന്നത് തമന്നയെ ; രജനികാന്ത്
നിങ്ങള്‍ക്ക് ഇഷ്ടമാണെന്ന് കരുതി വെക്കാനാകില്ലെന്നായിരുന്നു മറുപടി.
രണ്ട് പാട്ടുണ്ട്. ഒരു പാട്ടില്‍ തമന്നയെ വെക്കാമെന്ന് ഞാന്‍ നെല്‍സണോട് പറഞ്ഞിരുന്നു
ജയിലര്‍ 2വില്‍ ആകെ മിസ്സ് ചെയ്യുന്നത് തമന്നയെ ആണെന്ന് രജിനികാന്ത്. സിനിമയില്‍ രണ്ട് പാട്ട് ഉണ്ടെന്നും അതില്‍ ഒരെണ്ണത്തില്‍ തമന്നയെ വെക്കാമെന്ന് നെല്‍സണോട് പറഞ്ഞിരുന്നുവെന്നും ജനങ്ങള്‍ക്ക് അതാണ് ഇഷ്ടമെന്നും രജിനി പറഞ്ഞു. ജയിലര്‍ 2വിന്റെ റിലീസിന് മുമ്പായി നടത്തിയ സൂപ്പര്‍ ഷോയില്‍ സംസാരിക്കുകയായിരുന്നു രജിനികാന്ത്.
'ഒരേയൊരു മിസ്സിങ് നമ്മുടെ തമന്നയാണ്. രണ്ട് പാട്ടുണ്ട്. ഒരു പാട്ടില്‍ തമന്നയെ വെക്കാമെന്ന് ഞാന്‍ നെല്‍സണോട് പറഞ്ഞിരുന്നു. നിങ്ങള്‍ക്ക് ഇഷ്ടമാണെന്ന് കരുതി വെക്കാനാകില്ലെന്നായിരുന്നു മറുപടി. എനിക്ക് ഇഷ്ടമായതു കൊണ്ടല്ല, ജനങ്ങള്‍ക്ക് ഇഷ്ടമാണ് അതുകൊണ്ടാണ് സാര്‍ എന്ന് ഞാന്‍ പറഞ്ഞു. എനിക്ക് ഇഷ്ടമുള്ളത് ചെയ്യാനാണെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ ബാംഗ്ലൂരിലേക്ക് തിരികെ പോയിട്ടുണ്ടാകും. ജനങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്തതു കൊണ്ടാണ് ഇവിടെ നില്‍ക്കുന്നതെന്ന് ഞാന്‍ പറഞ്ഞു', രജനികാന്ത് പറഞ്ഞു.