ബോക്‌സ് ഓഫീസ് തൂക്കി ‘കറുപ്പ്’
സൂര്യ ഗംഭീര തിരിച്ചുവരവ് നടത്തിയ ചിത്രമായിരുന്നു കറുപ്പ്. ആർ.ജെ. ബാലാജി സംവിധാനം ചെയ്ത പുതിയ ചിത്രം ആഗോള ബോക്‌സ് ഓഫീസിൽ വൻ കുതിപ്പാണ് നടത്തുന്നത്. ഒരു മാസ് കൊമേഴ്സ്യൽ എന്റർടൈനറായി എത്തിയ ചിത്രം ഇതിനകം ആഗോളതലത്തിൽ 300 കോടി ക്ലബിൽ ഇടംപിടിച്ചിരിക്കുകയാണ്. തെന്നിന്ത്യൻ വിപണിയിൽ മാത്രമല്ല, വിദേശത്തും ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വിദേശത്തുനിന്ന് മാത്രം ചിത്രം ഇതുവരെ 78 കോടി രൂപ സ്വന്തമാക്കിയതായി പ്രമുഖ ബോക്‌സ് ഓഫീസ് ട്രാക്കർമാരായ സാക്‌നിൽക് റിപ്പോർട്ട് ചെയ്യുന്നു.
തെന്നിന്ത്യൻ താരം സൂര്യ ഗംഭീര തിരിച്ചുവരവ് നടത്തിയ ചിത്രമായിരുന്നു കറുപ്പ്. ആർ.ജെ. ബാലാജി സംവിധാനം ചെയ്ത പുതിയ ചിത്രം ആഗോള ബോക്‌സ് ഓഫീസിൽ വൻ കുതിപ്പാണ് നടത്തുന്നത്. ഒരു മാസ് കൊമേഴ്സ്യൽ എന്റർടൈനറായി എത്തിയ ചിത്രം ഇതിനകം ആഗോളതലത്തിൽ 300 കോടി ക്ലബിൽ ഇടംപിടിച്ചിരിക്കുകയാണ്. തെന്നിന്ത്യൻ വിപണിയിൽ മാത്രമല്ല, വിദേശത്തും ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വിദേശത്തുനിന്ന് മാത്രം ചിത്രം ഇതുവരെ 78 കോടി രൂപ സ്വന്തമാക്കിയതായി പ്രമുഖ ബോക്‌സ് ഓഫീസ് ട്രാക്കർമാരായ സാക്‌നിൽക് റിപ്പോർട്ട് ചെയ്യുന്നു.
വൻ തിയേറ്റർ വിജയത്തിനൊപ്പം ചിത്രത്തിന്റെ ഒ.ടി.ടി, ഡിജിറ്റൽ അവകാശങ്ങളും വൻ തുകയ്ക്ക് വിറ്റുപോയതായാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. ചിത്രത്തിന്റെ ഒ.ടി.ടി അവകാശം പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സും സാറ്റലൈറ്റ് അവകാശം സീ തമിഴുമാണ് സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ അണിയറപ്രവർത്തകരുടെ ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടാകും. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷ കൃഷ്ണനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും കറുപ്പിനുണ്ട്.
മുൻ ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ മേക്കോവറിലാണ് ഇരുവരും ചിത്രത്തിലെത്തുന്നത്. ഇവർക്കൊപ്പം മലയാളത്തിൽ നിന്നും ഇന്ദ്രൻസ്, സ്വാസിക, ശിവദ എന്നിവരും നാട്ടി, അനഘ മായ രവി, സുപ്രീത് റെഡ്ഡി തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. യുവ സംഗീത പ്രതിഭ സായ് അഭ്യാങ്കർ ഈണമിട്ട ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ജി.കെ. വിഷ്ണുവാണ്. അൻബറിവ്, വിക്രം മോർ എന്നിവർ ചേർന്നൊരുക്കിയ ആക്ഷൻ രംഗങ്ങളും അരുൺ വെഞ്ഞാറമൂടിന്റെ പ്രൊഡക്ഷൻ ഡിസൈനും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളാണ്. കലൈവാനനാണ് എഡിറ്റിംഗ്.