റിലീസിന് മുന്നേ വമ്പൻ ഡീലുമായി 'സൂര്യ 47'

ജിത്തു മാധവൻ സൂര്യയെ നായകനാക്കി  സംവിധാനം ചെയ്യുന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. മലയാളത്തിൽ നിന്ന് നസ്രിയ നസിമും, നെസ്ലെനും ചിത്രത്തിൽ പ്രധാന വേഷത്തി ലെത്തുന്നുണ്ട്. സൂര്യയുടെ കരിയറിലെ നാലപ്പത്തിയേഴാം സിനിമയായാണിത്
 

ജിത്തു മാധവൻ സൂര്യയെ നായകനാക്കി  സംവിധാനം ചെയ്യുന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. മലയാളത്തിൽ നിന്ന് നസ്രിയ നസിമും, നെസ്ലെനും ചിത്രത്തിൽ പ്രധാന വേഷത്തി ലെത്തുന്നുണ്ട്. സൂര്യയുടെ കരിയറിലെ നാലപ്പത്തിയേഴാം സിനിമയായാണിത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി സ്‌ട്രീമിംഗ്‌ അപ്‌ഡേറ്റ്സ് പുറത്തുവിട്ടിരിക്കുകയാണ്. നെറ്റ്ഫ്ലിക്‌സാണ് ചിത്രത്തിൻറെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. തിയേറ്റർ റിലീസ് ശേഷം നെറ്റ്ഫ്ലിക്സിൽ ചിത്രം പ്രേക്ഷകർക്ക് കാണാൻ കഴിയും. വലിയ ഇടവേളയ്ക്ക് ശേഷം സൂര്യ പോലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്.

സുഷിന് ശ്യാം ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്.ആവേശം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് സൂര്യ 47 എന്നാണ് വർക്കിങ്ങ് ടൈറ്റിൽ. വമ്പൻ തുകയ്ക്കാണ് ഒടിടി അവകാശം വിറ്റുപോയതെന്നാണ് റിപ്പോർട്ടുകൾ. രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു മാധവൻ ആദ്യമായി ഒരുക്കുന്ന തമിഴ് ചിത്രമാണിത്. പുതിയ ഇൻഡസ്ട്രിയിൽ അരങ്ങേറ്റം കുറിക്കുന്നതിന്റെ ആവേശവും സന്തോഷവും അദ്ദേഹം പങ്കിട്ടു. ജോൺ വിജയ്, ആനന്ദ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവരുമെന്നാണ് പ്രതീക്ഷ.

ഴഗരം സ്റ്റുഡിയോസ് ബാനറിൽ നടി ജ്യോതിക ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരും പ്രധാന താരങ്ങളും പൂജ ചടങ്ങിൽ പങ്കെടുത്തിരുന്നു. അണിയറ പ്രവർത്തകരെ കൂടാതെ നടൻ കാർത്തി, രാജശേഖർ പാണ്ഡ്യൻ ( 2D എന്റർടെയ്ൻമെന്റ്), എസ് ആർ പ്രകാശ്, എസ് ആർ പ്രഭു ( ഡ്രീം വാരിയർ പിക്ചേഴ്സ്), എന്നിവരും പൂജ ചടങ്ങിൽ പങ്കെടുക്കുകയും ചിത്രത്തിന് വിജയം ആശംസിക്കുകയും ചെയ്തിരുന്നു.