സൂര്യ ചിത്രം കറുപ്പ് മുന്നൂറു കോടി ക്ലബ്ബില്‍

ഇന്ത്യയില്‍ നിന്ന് ആദ്യ ദിനം ചിത്രം നേടിയ നെറ്റ് കളക്ഷന്‍ 15.50 കോടിയാണ്.

 

സൂര്യയുടെ കരിയറിലെ ആദ്യ 300 കോടി ചിത്രമാണ് കറുപ്പ്.

സൂര്യയെ നായകനാക്കി ആര്‍ ജെ ബാലാജി സംവിധാനം ചെയ്ത കറുപ്പ് സിനിമ തിയേറ്ററില്‍ മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്.
സൂര്യയുടെ വമ്പന്‍ കംബാക്ക് ആണ് കറുപ്പ് എന്നാണ് അഭിപ്രായങ്ങള്‍. എല്ലായിടത്തും നിറഞ്ഞ സദസിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ കളക്ഷന്‍ ആണ് ശ്രദ്ധ നേടുന്നത്. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 300 കോടി ഗ്രോസ് പിന്നിട്ടിരിക്കുകയാണ് ചിത്രം. നിര്‍മ്മാതാക്കള്‍ തന്നെ അറിയിച്ചിരിക്കുന്നതാണ് ഇത്.


സൂര്യയുടെ കരിയറിലെ ആദ്യ 300 കോടി ചിത്രമാണ് കറുപ്പ്. സൂര്യയുടെ മുന്‍കാല ചിത്രങ്ങളായ 'കങ്കുവ' (2024), 'റെട്രോ' (2025) എന്നിവ ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാത്ത സാഹചര്യത്തിലാണ് 'കറുപ്പിന്റെ' ഈ വമ്പന്‍ നേട്ടം. 'സിങ്കം 2'-ന്റെ റെക്കോഡുകള്‍ തകര്‍ത്തുകൊണ്ടാണ് ഈ ചിത്രം മുന്നേറുന്നത്. സൂര്യയുടെ 'സൂരരൈ പോട്ര്', 'ജയ് ഭീം' തുടങ്ങിയ ചിത്രങ്ങള്‍ മികച്ച അഭിപ്രായം നേടിയെങ്കിലും കോവിഡ് മഹാമാരി കാരണം അവ നേരിട്ട് ഒടിടി പ്ലാറ്റ്ഫോമുകളിലാണ് റിലീസ് ചെയ്തത്.

ഇന്ത്യയില്‍ നിന്ന് ആദ്യ ദിനം ചിത്രം നേടിയ നെറ്റ് കളക്ഷന്‍ 15.50 കോടിയാണ്. തിയേറ്റര്‍ ഹിറ്റില്ലാത്ത നീണ്ട 13 വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍വാധികം ശക്തിയോടെ സൂര്യ തിരിച്ചെത്തുകയാണ്. സിങ്കം 2ന്റെ കളക്ഷന്‍ ആയിരുന്നു സൂര്യയുടെ ഏറ്റവും വലിയ തിയേറ്റര്‍ കളക്ഷന്‍ അത് വെറും 4 ദിനം കൊണ്ട് കറുപ്പ് ബോക്‌സ് ഓഫീസില്‍ മറികടന്നു ചരിത്ര വിജയത്തിലേക്ക് കുതിക്കുകയാണ്. സൂര്യ,