സൂര്യ നായകനായ റെട്രോയുടെ കളക്ഷൻ പുറത്ത്

 

സൂര്യ നായകനായി എത്തിയ പുതിയ ചിത്രമാണ് റെട്രോ. ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിച്ചത് കാർത്തിക് സുബ്ബരാജാണ്. മികച്ച തുടക്കമാണ് സൂര്യ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഓരോ അപ്‌ഡേറ്റിലും തരംഗം തീർത്ത സൂര്യയുടെ റെട്രോ ആഗോള ബോക്സ് ഓഫീസിൽ 32.25 കോടി രൂപയിലധികം നേടിയിരിക്കുകയാണ്.

അതേസമയം മെയ് ഒന്നിനായിരുന്നു ചിത്രത്തിന്റെ റിലീസ്. പൂജ ഹെഗ്‍ഡെ നായികയാവുന്ന ചിത്രത്തിൽ ജോജു ജോർജ്, ജയറാം, കരുണാകരൻ, നാസർ, പ്രകാശ് രാജ്, സുജിത്ത് ശങ്കർ, തരക് പൊന്നപ്പ, തമിഴ്, കൃഷ്‍ണകുമാർ ബാലസുബ്രഹ്‍മണ്യൻ, പ്രേം കുമാർ എന്നിവരും കഥാപാത്രങ്ങളായി ‌എത്തുന്നുണ്ട്. ശ്രേയസ് കൃഷ്‍ണയാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹണം നിർവ്വഹിച്ചിരിക്കുന്നത്.

സൂര്യ നായകനായി മുമ്പെത്തിയ ചിത്രം കങ്കുവ ആണ്. സൂര്യയുടെ കങ്കുവ ആഗോളതലത്തിൽ 100 കോടി ക്ലബിലെത്തിയിരുന്നു. ചിത്രത്തിൻ്റെ സംവിധാനം സിരുത്തൈ ശിവയാണ് നിർവ്വഹിച്ചത്. ടൈറ്റിൽ റോളിലായിരുന്നു കങ്കുവയിൽ സൂര്യയുണ്ടായിരുന്നത്. വൻ ഹൈപ്പിൽ എത്തിയ സൂര്യയുടെ ചിത്രം പ്രതീക്ഷിച്ച വിജയമായില്ല. വെട്രിവേൽ പളനിസ്വാമിയാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹണം നിർവ്വഹിച്ചത്.