ഇഡി ഒടിടിയിലെത്തി

 

സുരാജ് വെഞ്ഞാറമൂട് നായകനായ ചിത്രമാണ് എക്സ്ട്രാ ഡീസന്റ് (ഇഡി). ഒരു കോമഡി ചിത്രമായിട്ടാണ് ഇഡി തിയേറ്ററുകളിൽ എത്തിയത്. ആമിർ പള്ളിക്കാലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ എക്ട്രാ ഡീസന്റ് ഒടിടിയിൽ എത്തിയിരിക്കുകയാണ്.

ചിത്രം മനോരമ മാക്സിലൂടെ ഇന്നലെയാണ് ഒടിടിയിൽ എത്തിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്‌, ഗ്രേസ്‌ ആന്റണി, പ്രേമലു ഫെയിം ശ്യാം മോഹൻ എന്നിവരുടെ ഫൺ കോമ്പോയാണ്‌ സിനിമയുടെ ഹൈലൈറ്റ്‌ എന്നാണ് അഭിപ്രായം. ഡാർക്ക് ഹ്യൂമർ വിഭാഗത്തിൽപെടുന്ന ചിത്രമാണിത്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ആഷിഫ് കക്കോടി ആണ്. അങ്കിത് മേനോൻ ആണ് ഇ ഡിയിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.