ആര്‍ത്തവ സമയത്ത് പെണ്‍കുട്ടികളെ പിന്തുണയ്ക്കേണ്ടത് ആനുകൂല്യമല്ല, മറിച്ച് അനിവാര്യമായ കാര്യമാണ്: അജു വര്‍ഗീസ്

'ആര്‍ത്തവം സ്വാഭാവികമായ ഒന്നാണ്, എന്നാല്‍ അതിനര്‍ത്ഥം എല്ലാ കുട്ടികളും അത് തനിയെ നേരിടാന്‍ പെട്ടെന്ന് തയ്യാറാണ്

 

ആര്‍ത്തവം സ്വാഭാവികമായ ഒന്നാണെന്നും ഈ ഘട്ടത്തില്‍ പെണ്‍കുട്ടികളെ പിന്തുണയ്ക്കേണ്ടത് ആനുകൂല്യമല്ല അനിവാര്യതയാണ് എന്നും അജു വര്‍ഗീസ് കുറിച്ചു.

വിദ്യാര്‍ഥിനികള്‍ക്ക് എല്ലാ മാസവും ആര്‍ത്തവാവധി പ്രഖ്യാപിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിരവധി പ്രതികരണങ്ങള്‍ ആണ് ഉയരുന്നത്. ഈ വിഷയത്തില്‍ പ്രതികരിക്കുകയാണ് നടന്‍ അജു വര്‍ഗീസ്. ആര്‍ത്തവം സ്വാഭാവികമായ ഒന്നാണെന്നും ഈ ഘട്ടത്തില്‍ പെണ്‍കുട്ടികളെ പിന്തുണയ്ക്കേണ്ടത് ആനുകൂല്യമല്ല അനിവാര്യതയാണ് എന്നും അജു വര്‍ഗീസ് കുറിച്ചു.

'ആര്‍ത്തവം സ്വാഭാവികമായ ഒന്നാണ്, എന്നാല്‍ അതിനര്‍ത്ഥം എല്ലാ കുട്ടികളും അത് തനിയെ നേരിടാന്‍ പെട്ടെന്ന് തയ്യാറാണ് എന്നല്ല. നമ്മുടെ കുട്ടികളുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും അന്തസ്സിനുമായിരിക്കണം നാം മുന്‍ഗണന നല്‍കേണ്ടത്. ജീവിതത്തിലെ ഈ ഘട്ടത്തില്‍ പെണ്‍കുട്ടികളെ പിന്തുണയ്ക്കുക എന്നത് ഒരു ആനുകൂല്യമല്ല... മറിച്ച് അതൊരു അനിവാര്യതയാണ്. ഇന്നലെ ഇല്ലാതിരുന്നതിന്റെ അര്‍ത്ഥം നാളെ ഉണ്ടാകാന്‍ പാടില്ല എന്നല്ലല്ലോ?', അജു വര്‍ഗീസ് പറയുന്നു.