വാഴ 2ലെ സുന്നത്ത് കല്യാണം വീഡിയോ സോംഗ് എത്തി
വൻ ജനപ്രീതി നേടിയ വാഴ 2ലെ സുന്നത്ത് കല്യാണം എന്ന ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു. മുത്തു ആണ് ഗാനത്തിന് സംഗീതം ഒരുക്കിത്. തിയറ്ററിൽ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച ഗാനരംഗം കൂടിയായിരുന്നു ഇത്. നവാഗതനായ സവിൻ സ സംവിധാനം ചെയ്ത ചിത്രം നിലവിൽ ഒടിടിയിൽ ലഭ്യമാണ്.

വിപിന്‍ ദാസിന്റെ തിരക്കഥയിൽ പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി പുറത്തിറക്കിയ ചിത്രമാണ് വാഴ 2. ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക് തുടങ്ങിയ ഒരുപറ്റം യുവതാരങ്ങൾക്കൊപ്പം സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം, അമീൻ, നിഹാൽ, അഞ്ചൽ മറിയ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്ന ചിത്രം കോമഡി ഡ്രാമ ഫോർമുലയിലൂടെയാണ് കഥ പറയുന്നതെങ്കിലും ഹ്യൂമറിൽ തുടങ്ങി ഇമോഷണൽ ഡ്രാമയിലൂടെ കടന്ന് ശുഭപര്യവസായിയാണ് ചിത്രം അവസാനിക്കുന്നത്.
നിറയെ പൊട്ടിച്ചിരികളുമായി കഥ പറഞ്ഞ് പോകുന്ന ഫസ്റ്റ് ഹാഫും, ജീവിതത്തിന്റെ റിയാലിറ്റി വരച്ചു കാണിക്കുന്ന സെക്കന്റ് ഹാഫും മാത്രമല്ല ചിത്രത്തിൽ ഉള്ളത്, അധ്യാപകർ വിദ്യാർത്ഥികളിലുണ്ടാക്കുന്ന മാനസിക പീഡനം, വിദ്യാർത്ഥികൾ മയക്കു മരുന്നിലേക്കെത്തിപ്പെടാനുള്ള കാരണങ്ങൾ, സിബ്ലിങ് ലൗ തുടങ്ങിയവയൊക്കെ ചിത്രം വിശദമായി തന്നെ പറഞ്ഞ് പോകുന്നുണ്ട്.