പ്രമുഖ ഗായിക സുമൻ കല്യാൺപുർ അന്തരിച്ചു
ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ സുവർണ്ണ കാലഘട്ടത്തിലെ പ്രമുഖ ഗായിക സുമൻ കല്യാൺപുർ (89) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകീട്ടോടെ മുംബൈയിലെ വസതിയിലാണ് അന്തരിച്ചത്. സംസ്‌കാര ചടങ്ങുകൾ തിങ്കളാഴ്ച മുംബൈ വിലേ പാർലെയിലെ പവൻഹംസ് ശ്മശാനത്തിൽ നടക്കും.

1960-70 കാലഘട്ടങ്ങളിൽ ഹിന്ദി ചലച്ചിത്ര ഗാനരംഗത്ത് തന്റേതായ മുദ്രപതിപ്പിച്ച ഗായികയായിരുന്നു സുമൻ കല്യാൺപുർ. ലതാ മങ്കേഷ്‌കറുടെ പ്രഭാവത്തിനിടയിലും തനതായ ശൈലിയിലൂടെ സംഗീതപ്രേമികളുടെ മനസ്സിൽ ഇടംനേടി. ‘ആജ് കൽ തേരേ മേരേ പ്യാർ കെ ചർച്ചേ’, ‘തുംനെ പുകാര ഔർ ഹം ചലെ ആയേ’ തുടങ്ങിയവ അവരുടെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ചിലതാണ്. ഹിന്ദിക്ക് പുറമെ മറാഠി, അസമീസ്, കന്നഡ, ബംഗാളി, ഭോജ്‌പുരി തുടങ്ങിയ നിരവധി ഇന്ത്യൻ ഭാഷകളിൽ അവർ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. സംഗീതലോകത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2023-ൽ രാജ്യം പദ്മഭൂഷൺ നൽകി ഇവരെ ആദരിച്ചിരുന്നു.