ടോക്‌സികിലെ സുദേവ് നായരുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
സുധീവ് നായര്‍ അഭിനയിച്ച അവസാന മൂന്ന് തെലുങ്ക് ചിത്രങ്ങളും വന്‍ ഹിറ്റുകളായിരുന്നു.
Feb 24, 2026, 12:32 IST
'കര്‍മാടി' എന്ന കരുത്തുറ്റ കഥാപാത്രമായാണ് സുദേവ് നായര്‍ എത്തുന്നത്.
ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന, ഏറെ കാത്തിരിക്കുന്ന പാന്‍-ഇന്ത്യന്‍ ചിത്രം 'ടോക്‌സിക്' എന്ന സിനിമയിലെ സുദേവ് നായരുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
'റോക്കിംഗ് സ്റ്റാര്‍' യഷ് നായകനാകുന്ന ഈ ചിത്രത്തില്‍ 'കര്‍മാടി' എന്ന കരുത്തുറ്റ കഥാപാത്രമായാണ് സുദേവ് നായര്‍ എത്തുന്നത്. സുദേവ് നായരുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വഴിത്തിരിവാകാന്‍ പോകുന്ന വേഷമാണ് 'ടോക്‌സിക്കി'ലെ കര്‍മാടി.സുധീവ് നായര്‍ അഭിനയിച്ച അവസാന മൂന്ന് തെലുങ്ക് ചിത്രങ്ങളും വന്‍ ഹിറ്റുകളായിരുന്നു.