ഗൂഗിളിൽ റിസർച്ച് പ്രൊജക്റ്റ് ചെയ്യാൻ വിദ്യാർത്ഥികൾക്ക് അവസരം
2026-ലെ സ്റ്റുഡന്റ് റിസർച്ചർ ഇന്റേൺഷിപ്പ്, അപ്രന്റിസ് പ്രോഗ്രാം എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ച് ഗൂഗിൾ. കമ്പ്യൂട്ടര്‍ സയന്‍സ്, ഭാഷാശാസ്ത്രം, സ്റ്റാറ്റിസ്റ്റിക്‌സ്, ബയോസ്റ്റാറ്റിസ്റ്റിക്‌സ്, അപ്ലൈഡ് മാത്തമാറ്റിക്‌സ്, ഓപ്പറേഷന്‍ റിസര്‍ച്ച്, എക്കണോമിക്സ്, നാച്ചുറല്‍ സയന്‍സ് എന്നീ വിഷയങ്ങള്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ പിഎച്ച്ഡിയോ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
അപേക്ഷകർക്ക് മെഷീൻ ലേണിങ് & ഡീപ് ലേണിങ്, നാച്ചുറൽ ലാഗ്വേജ് അണ്ടർസ്റ്റാന്റിങ് (NLP), കമ്പ്യൂട്ടർ വിഷൻ (Computer Vision), ക്വാണ്ടം ഇൻഫർമേഷൻ സയൻസ്, സോഫ്റ്റ്‌വെയർ എഞ്ചിനീയറിങ് അല്ലെങ്കിൽ ഡാറ്റ സയൻസ് ഇവയിൽ ഏതെങ്കിലും വിഷയത്തിൽ പരിചയം ഉണ്ടായിരിക്കണം.ഗൂഗിൾ റിസർച്ച് , ഗൂഗിൾ ഡീപ്മൈൻഡ് (Google DeepMind), ഗൂഗിൾ ക്ലൗഡ് എന്നിവയായിരിക്കും പ്രവർത്തന മേഖലകൾ
2026 ഫെബ്രുവരി 26 ആണ് അപേക്ഷിക്കാനുള്ള അവസാന തിയ്യതി. https://www.google.com/about/careers/applications/jobs/results/93865849051325126-student-researcher-2026 എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.