എക്കോ' എന്ന് സ്ട്രീമിംഗ് ആരംഭിക്കുമെന്ന് അറിയണ്ടേ ?

 തിയേറ്ററുകളിൽ നിന്ന് എക്കോ  വമ്പൻ വിജയം ആണ് നേടിയത്. പുറത്തിറങ്ങി 33 ദിവസങ്ങൾ കഴിയുമ്പോൾ 23.55 കോടിയാണ് എക്കോയുടെ കേരള കളക്ഷൻ. ആഗോള തലത്തിലും വമ്പൻ നേട്ടമുണ്ടാക്കാൻ സിനിമയ്ക്ക് കഴിഞ്ഞു. സിനിമയുടെ ഒടിടി റിലീസിനെപ്പറ്റിയുള്ള അപ്‌ഡേറ്റുകൾ ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.

സിനിമയുടെ ഒടിടി സ്ട്രീമിങ് വിതരണാവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സിനിമയുടെ ബജറ്റിന്റെ 75 ശതമാനത്തോളം ഒടിടി റൈറ്റ്സ് വഴി ചിത്രം തിരിച്ചുപിടിച്ചു എന്നും ചില ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ ചിത്രത്തിന്റെ സ്ട്രീമിങ് തീയതിയെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ചിത്രം ഉടൻ തന്നെ ഒടിടിയിൽ എത്തുമെന്നാണ് പ്രതീക്ഷ. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എം ആർ കെ ജയറാം നിർമ്മിക്കുന്ന എക്കോയിൽ സന്ദീപ് പ്രദീപ്, സൗരബ് സച്ചിദേവ് ,വിനീത്, നരേൻ,അശോകൻ, ബിനു പപ്പു, സഹീർ മുഹമ്മദ്, ബിയാന മോമിൻ, സീ ഫൈ, രഞ്ജിത് ശങ്കർ, ശ്രീലക്ഷ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.

സന്ദീപ് പ്രദീപിന്റെ കരിയർ ബെസ്റ്റ് പ്രകടനം നൽകുന്ന എക്കോയിൽ വലുതും ചെറുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങൾ ഓരോരുത്തരും ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. മുജീബ് മജീദിന്റെ സംഗീത സംഗീതം, സൂരജ് ഇ.എസ് ന്റെ എഡിറ്റിംഗ് സജീഷ് താമരശ്ശേരിയുടെ കലാസംവിധാനവും വിഷ്ണു ഗോവിന്ദിന്റെ ഓഡിയോയോഗ്രാഫിയും ചിത്രത്തിന് മുതൽക്കൂട്ടാകുന്നു.