മകന്റെ വിയോഗത്തിൽ തകർന്ന സിദ്ദീഖിനെ ആശ്വസിപ്പിച്ച് താരങ്ങൾ- വീഡിയോ

ഇന്നു രാവിലെയാണ് നടൻ സിദ്ദീഖിന്‍റെ മകൻ റാഷിൻ അന്തരിച്ചത്. 37 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ശ്വാസ തടസ്സത്തെ തുടർന്ന് എറണാകുളം മെഡിക്കൽ സെന്‍ററിൽ ചികിത്സയിലായിരുന്നു. സിദ്ദീഖിന്‍റെ മൂന്ന് മക്കളിൽ മൂത്തയാളാണ് എല്ലാവരും സാപ്പി എന്നു വിളിക്കുന്ന റാഷിൻ. ഫര്‍ഹീന്‍, ഷഹീൻ സിദ്ദീഖ് എന്നിവര്‍ സഹോദരങ്ങളാണ്.
പ്രിയ സഹപ്രവർത്തകന്റെ ദുഖത്തിൽ പങ്കുചേരാൻ സിനിമാരംഗത്തു നിന്നും നിരവധി താരങ്ങൾ കാക്കനാട്ടെ സിദ്ദിഖിന്റെ വീട്ടിലെത്തി ചേർന്നിരുന്നു. നടൻ ദിലീപ്, കാവ്യ മാധവൻ, ബിന്ദു പണിക്കർ, സായ് കുമാർ, നാദിർഷ, ജോമോൾ, ഗ്രേസ് ആന്റണി, ഹരിശ്രീ അശോകൻ, മനോജ് കെ ജയൻ തുടങ്ങി നിരവധി പേർ സിദ്ദിഖിന്റെ വീട്ടിലെത്തിയിരുന്നു.