കാലത്തിന്റെ അതിരുകൾ കടക്കാൻ ശ്രീനാഥ് ഭാസി; ‘ഒറിജിനൽ’ ഈ മാസം 23ന് എത്തും
Oct 19, 2026, 19:26 IST
ശ്രീനാഥ് ഭാസി നായകനാകുന്ന ഒറിജിനൽ ഒക്ടോബർ 23ന് തിയറ്ററുകളിലെത്തും. റമീസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തെ ടൈം ട്രാവൽ പശ്ചാത്തലത്തിലുള്ള സിനിമയായാണ് അണിയറപ്രവർത്തകർ പരിചയപ്പെടുത്തുന്നത്.
അഭിരാം രാധാകൃഷ്ണൻ, രാജേഷ് മാധവൻ, ബിനു പപ്പു, ഫെമിന ജോർജ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. കഥയുടെ സമയയാത്രാ ആശയവും അതിന്റെ അവതരണവും എങ്ങനെയായിരിക്കുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.