റീൽസ ചെയ്യൂ, മത്സരിക്കൂ; ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം 'സ്പ്രിംഗ്'...

ത്രില്ലറിനൊപ്പം പ്രണയവും പ്രതികാരവുമായി മലയാളിക്ക് വേറിട്ട അനുഭവം ഒരുക്കിയ ചിത്രം "സ്പ്രിംഗ്" തിയറ്ററുകളിൽ എത്താൻ പോകുകയാണ്. ഒക്ടോബർ 30നാണ് പടത്തിൻറെ റിലീസ്. തതവസരത്തിൽ സിനിമാസ്വാദകർക്ക് വേണ്ടി ഒരു മത്സരം സംഘടിപ്പിച്ചിരിക്കുകയാണ്

 

ത്രില്ലറിനൊപ്പം പ്രണയവും പ്രതികാരവുമായി മലയാളിക്ക് വേറിട്ട അനുഭവം ഒരുക്കിയ ചിത്രം "സ്പ്രിംഗ്" തിയറ്ററുകളിൽ എത്താൻ പോകുകയാണ്. ഒക്ടോബർ 30നാണ് പടത്തിൻറെ റിലീസ്. തതവസരത്തിൽ സിനിമാസ്വാദകർക്ക് വേണ്ടി ഒരു മത്സരം സംഘടിപ്പിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ടീം പുറത്തുവിട്ട ലിങ്കിലെ "കണ്ണാടി പെണ്ണേ” എന്ന ഗാനം ഉപയോഗിച്ച് റീൽ ചെയ്യുതിനൊപ്പം അത് കൊളാബ് ആയി പോസ്റ്റ് ചെയ്യുകയും വേണം. ഇതിലൂടെ പ്രേക്ഷകർക്ക് ക്യാഷ് പ്രൈസ് നേടാനാകും. 

ഏറ്റവും കൂടുതൽ റീച്ച് നേടുന്നയാൾക്ക് ഒന്നാം സമ്മാനമായ പതിനായിരം രൂപ ലഭിക്കും. യുവതാരങ്ങളായ ആദിൽ ഇബ്രാഹിം, ആരാധ്യ ആൻ, യാമി സോന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബദുഷാസ് സിൽവർ സ്ക്രീൻ എൻ്റർടെയ്ൻമെൻ്റ്, ലൈം ടീ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ മഞ്ജു ബാദുഷ, ഷാഹുൽ ഹമീദ്, ശ്രീലാൽ എം എൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം നവാഗതനായ ശ്രീലാൽ നാരായണൻ രചനയും സംവിധാനവും ചെയ്യുന്നു. 

<a style="border: 0px; overflow: hidden" href=https://youtube.com/embed/lYSo9h01iAs?autoplay=1&mute=1><img src=https://img.youtube.com/vi/lYSo9h01iAs/hqdefault.jpg alt=""><span><div class="youtube_play"></div></span></a>" style="border: 0px; overflow: hidden;" width="640">

പന്ത്രണ്ട് വർഷത്തോളമായി പരസ്യസംവിധായകനായി പ്രശസ്തമായ പല ബ്രാൻഡുകളുടെയും കൂടെ പ്രവർത്തിച്ചയാളാണ് നവാഗതനായ സംവിധായകൻ ശ്രീലാൽ. 80 ശതമാനം ശാരീരിക വൈകല്യം ബാധിച്ച ശ്രീലാൽ, തന്റെ എല്ലാ വൈകല്യങ്ങളും മറന്ന് സ്വപ്ന സാക്ഷാത്കാരത്തിലേക്ക് അടുത്തിരിക്കുകയാണ്. ഒക്ടോബർ 30 ന് തിയേറ്ററുകളിൽ എത്തുന്ന 'സ്പ്രിംഗ്' എന്ന പുതിയ റൊമാൻ്റിക് ത്രില്ലറിൻ്റെ പുതിയ റീൽസ് ചലഞ്ച് പ്രഖ്യാപിച്ച പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിൽ ഉണ്ണി ലാലു, പൂജിത മേനോൻ, ബിറ്റോ ഡേവിസ്, ബാലാജി, ചെമ്പിൽ അശോകൻ, വിനീത് തട്ടിൽ, ഉണ്ണി രാജ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സുനിൽ ജി പ്രകാശനാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. സിനോജ് അയ്യപ്പൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ സംഗീതം അലോഷ്യ പീറ്റർ ആണ് ഒരുക്കിയിരിക്കുന്നത്.