സൂരിയുടെ ‘മണ്ടാടി’ തിയറ്ററുകളിൽ എത്തി

 തമിഴ് സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സൂരി ചിത്രം ‘മണ്ടാടി’ തിയറ്ററുകളിൽ എത്തി. ചിത്രത്തിൽ മലയാളികളുടെ പ്രിയതാരം മഹിമ നമ്പ്യാരാണ് നായികയായെത്തുന്നത്. മതിമാരൻ പുകഴേന്തി സംവിധാനം ചെയ്യുന്ന ഈ ആക്ഷൻ ഡ്രാമ നിർമ്മിച്ചിരിക്കുന്നത് ആർ.എസ്. ഇൻഫോടെയ്ൻമെൻ്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ്.

ചിത്രത്തിന്റെ തമിഴ്‌നാട് വിതരണാവകാശം റെഡ് ജയന്റ് മൂവീസും, കേരള വിതരണാവകാശം ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസുമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഐമാക്സ് റിലീസായുമെത്തുന്ന ചിത്രം തമിഴ്, തെലുങ്ക് ഭാഷകളിലായാണ് പ്രദർശനത്തിനെത്തുന്നത്. കടലോര പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ തമിഴ്നാട് തീരപ്രദേശത്ത് നടക്കുന്ന പ്രത്യേക സവിശേഷതകളുള്ള സെയിലിംഗ് ബോട്ട് മത്സരമാണ് മുഖ്യപ്രമേയം.

ഈ മത്സരത്തിൽ പങ്കെടുക്കുന്ന മത്സ്യബന്ധന സംഘത്തിന്റെ നേതാവിന്റെ പേരാണ് ‘മണ്ടാടി’. സൂരിയെ കരിയറിലെ ഏറ്റവും മാസ് ലുക്കിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ തെലുങ്ക് താരം സുഹാസാണ് വില്ലൻ വേഷത്തിലെത്തുന്നത്. സൂരിക്ക് പുറമെ സത്യരാജ്, മിഥുൻ ജയ് ശങ്കർ, രവീന്ദ്ര വിജയ്, ബാല ശരവണൻ, സ്റ്റൺ ശിവ, കൃതിക ബാലസുബ്രഹ്മണ്യം തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ദേശീയ പുരസ്‌കാര ജേതാവ് ജി.വി. പ്രകാശ് സംഗീതവും എസ്.ആർ. കതിർ ഛായാഗ്രഹണവും പ്രദീപ് ഇ. രാഘവ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.