2025 ൽ ഏറ്റവും കൂടുതൽ ആളുകൾ കേട്ടത് ആ ഗാനം

2025 തമിഴ് സിനിമയ്ക്ക് അത്ര നല്ല വർഷമായിരുന്നില്ല. പ്രതീക്ഷ അർപ്പിച്ചിരുന്ന പല സൂപ്പർ സ്റ്റാർ സിനിമകളും പരാജയമായിരുന്നു. എങ്കിലും ചിത്രത്തിലെ പാട്ടുകളിൽ മിക്കതും സോഷ്യൽ മീഡിയയിൽ തരംഗം തീർത്തിരുന്നു. 
 

2025 തമിഴ് സിനിമയ്ക്ക് അത്ര നല്ല വർഷമായിരുന്നില്ല. പ്രതീക്ഷ അർപ്പിച്ചിരുന്ന പല സൂപ്പർ സ്റ്റാർ സിനിമകളും പരാജയമായിരുന്നു. എങ്കിലും ചിത്രത്തിലെ പാട്ടുകളിൽ മിക്കതും സോഷ്യൽ മീഡിയയിൽ തരംഗം തീർത്തിരുന്നു. ഇപ്പോഴിതാ 2025 ൽ ഏറ്റവും കൂടുതൽ ആളുകൾ കേട്ട ടോപ് ടെൻ തമിഴ് ഗാനങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് സ്‌പോട്ടിഫൈ. ആരാധകർ ഏറെയുള്ള അനിരുദ്ധിന്റെ ഗാനത്തെക്കാൾ കൂടുതൽ ആളുകൾ കേട്ടിരിക്കുന്നത് സായ് അഭ്യങ്കറിന്റെ ഗാനമാണ്.

കൂലി സിനിമയിലെ മോണിക്ക എന്ന ഗാനത്തെ മറികടന്നാണ് സായ് അഭ്യങ്കറിന്റെ ഡ്യൂഡിലെ ഊറും ബ്ലഡ് ഒന്നാം സ്ഥത്ത് എത്തിയിരുന്നത്. 8,9643074 കേള്‍വിക്കാരാണ് ഡ്യൂഡിലെ ഊറും ബ്ലഡ് എന്ന ഗാനത്തിനുള്ളത്. പാട്ട് ഇറങ്ങിയപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ തരംഗം തീർത്തിരുന്നു. എങ്കിലും സിനിമ റീലീസ് ചെയ്തപ്പോൾ ഈ ഗാനത്തിന് വിമർശങ്ങളും എത്തിയിരുന്നു. ‘ഊറും ബ്ലഡ്’ എന്ന ഗാനം ചിത്രത്തില്‍ തിരിച്ചും മറിച്ചുമാണ് സായ് ഓരോ സീനിലും ബി.ജി.എമ്മായി ഉപയോഗിച്ചിരിക്കുന്നത് എന്നായിരുന്നു പ്രധാന വിമർശനം.