വിജയ് ചിത്രത്തിനൊപ്പം ശിവ കാര്‍ത്തികേയന്‍ ചിത്രവും ; വിജയ് ചിത്രത്തിന് ഡിഎംകെ വച്ച പണിയാണോയെന്ന് സോഷ്യല്‍ മീഡിയ

വിജയുടെ കരിയറിലെ അവസാന ചിത്രമാണ് ജനനായകന്‍

 

പരാശക്തിയുടെ റിലീസ് ജനുവരി 14 നായിരുന്നു തീരുമാനിച്ചിരുന്നത്.

തമിഴ്‌നാട്ടില്‍ പൊങ്കലിന് വിജയ് ചിത്രം ജനനായകനും ശിവകാര്‍ത്തികേയന്റെ പരാശക്തിയും ക്ലാഷിന് ഒരുങ്ങുകയാണ്. ജനുവരി 9 ന് ജനനായകന്‍ തിയേറ്ററില്‍ എത്തുമ്പോള്‍ തൊട്ടടുത്ത ദിവസം 10 ന് പരാശക്തിയും എത്തും.

നേരത്തെ പരാശക്തിയുടെ റിലീസ് ജനുവരി 14 നായിരുന്നു തീരുമാനിച്ചിരുന്നത്. നിര്‍മാതാക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് സിനിമയുടെ റിലീസ് നേരത്തെ ആകിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ എത്തുന്നത്. പരാശക്തിയുടെ സിനിമയുടെ നിര്‍മാതാവ് കരുണാനിധി കുടുംബമായ ആകാശ് ഭാസ്‌കരനാണ്. ഇവരുടെ പ്രൊഡക്ഷന്‍ കമ്പനിയായ ഡോണ്‍ പിച്ചേഴ്സ് ആണ് സിനിമ നിര്‍മിക്കുന്നത്. ഈ ചിത്രം വിതരണം ചെയ്യുന്നത് ഉദയനിധി സ്റ്റാലിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ റെഡ് ജയന്റ് മൂവീസ് ആണ്. വിജയ് സിനിമയുടെ തൊട്ടടുത്ത ദിവസം പരാശക്തി റിലീസ് വെച്ചത് തിയറ്ററുകളുടെ എണ്ണം കുറയ്ക്കുന്നതിന് വേണ്ടി ആണെന്ന് ആക്ഷേപമാണ് ഉയരുന്നത്. ഇതിനെതിരെ വിജയ് ആരാധകരും ടി വി കെ പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. വിജയ് ചിത്രത്തിന് ഡിഎംകെ വെച്ച പാണിയാണോ ഇതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം.

വിജയുടെ കരിയറിലെ അവസാന ചിത്രമാണ് ജനനായകന്‍. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ഒരു പൊളിറ്റിക്കല്‍ കമേഷ്യല്‍ എന്റര്‍ടെയ്‌നര്‍ ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനകം ചര്‍ച്ചകളില്‍ ഇടം പിടിച്ചിട്ടുണ്ട്