ഗായിക രാധികാ തിലകിന്റെ മകൾ വിവാഹിതയായി

അന്തരിച്ച ​ഗായിക രാധികാ തിലകിന്റെ മകൾ ദേവികാ സുരേഷ് വിവാഹിതയായി. ബെംഗളൂരു സ്വദേശിയും അഭിഭാഷകനുമായ  അരവിന്ദ് സുചിന്ദ്രൻ ആണ് വരൻ. തിങ്കളാഴ്ച ബെംഗളൂരുവിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
 

അന്തരിച്ച ​ഗായിക രാധികാ തിലകിന്റെ മകൾ ദേവികാ സുരേഷ് വിവാഹിതയായി. ബെംഗളൂരു സ്വദേശിയും അഭിഭാഷകനുമായ  അരവിന്ദ് സുചിന്ദ്രൻ ആണ് വരൻ. തിങ്കളാഴ്ച ബെംഗളൂരുവിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ഈ മാസം 25ന് എറണാകുളം എളമക്കരയിലെ ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ വിവാഹത്തോടനുബന്ധിച്ച മറ്റു ചടങ്ങുകൾ നടക്കും. 

ഗായിക സുജാത മോഹൻ രാധിക തിലകിന്റെ അടുത്ത ബന്ധുവാണ്.‌ സുജാത കുടുംബത്തോടൊപ്പം ദേവികയുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങൾ സുജാത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

allowfullscreen

അർബുദത്തെ തുടർന്ന് ചികിത്സയിൽക്കഴിയവെ 2015 സെപ്റ്റംബർ 20നായിരുന്നു ഗായിക രാധിക തിലക് വിടവാങ്ങിയത്.