ഗായിക ദുര്‍ഗ വിശ്വനാഥ് വിവാഹിതയായി; വരൻ കണ്ണൂര്‍ സ്വദേശി

ചാനല്‍ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ ഗായിക ദുര്‍ഗ വിശ്വനാഥ് വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു വിവാഹം. 

 

ചാനല്‍ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ ഗായിക ദുര്‍ഗ വിശ്വനാഥ് വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു വിവാഹം. കണ്ണൂര്‍ സ്വദേശിയായ റിജുവാണ് വരൻ. ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരന്‍ കൂടിയാണ് റിജു. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

ദുർഗ്ഗയുടെ രണ്ടാം വിവാഹമാണിത്. വർഷങ്ങൾക്ക് മുമ്പായിരുന്നു ദുർ​ഗയുടെ ആദ്യ വിവാഹം. ബിസിനസ്മാന്‍ ഡെന്നിസാണ് ദുര്‍ഗയെ വിവാഹം ചെയ്തത്.