‘അതിമനോഹരം’ പുതിയ പോസ്റ്ററിൽ മാസ്സ് ലുക്കിൽ എസ്.ഐ ലൗലജൻ

 സബ് ഇൻസ്‌പെക്ടറുടെ യൂണിഫോമിൽ ഒരു കയ്യിൽ ബാഗും മറുകയ്യിൽ ഹെൽമറ്റുമായി വീട്ടിൽ നിന്ന് ഡ്യൂട്ടിക്ക് ഇറങ്ങുന്ന ഒരു സാധാരണ പോലീസുകാരന്റെ ഭാവത്തിൽ മോഹൻലാൽ എത്തുന്നു. എസ്.ഐ. ടി.എസ്. ലൗലജനായി മോഹൻലാൽ വേഷമിടുന്ന ‘അതിമനോഹരം’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

 

 സബ് ഇൻസ്‌പെക്ടറുടെ യൂണിഫോമിൽ ഒരു കയ്യിൽ ബാഗും മറുകയ്യിൽ ഹെൽമറ്റുമായി വീട്ടിൽ നിന്ന് ഡ്യൂട്ടിക്ക് ഇറങ്ങുന്ന ഒരു സാധാരണ പോലീസുകാരന്റെ ഭാവത്തിൽ മോഹൻലാൽ എത്തുന്നു. എസ്.ഐ. ടി.എസ്. ലൗലജനായി മോഹൻലാൽ വേഷമിടുന്ന ‘അതിമനോഹരം’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ഡിസംബർ 24-ന് ചിത്രം തിയേറ്ററുകളിൽ എത്തുന്നതിന് മുന്നോടിയായാണ് അണിയറപ്രവർത്തകർ പുതിയ പോസ്റ്റർ പുറത്തുവിട്ടത്.

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രമാണ് ലൗലജൻ. ഇദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിലും വ്യക്തിജീവിതത്തിലും ഉണ്ടാകുന്ന സംഭവങ്ങളെ കോർത്തിണക്കി ഒരു പോലീസ് പ്രൊസീജ്യറൽ ഡ്രാമയായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സാധാരണക്കാരുടെ ജീവിതത്തോട് ചേർന്നുനിൽക്കുന്ന റിയലിസ്റ്റിക് സമീപനമാണ് സംവിധായകൻ തരുൺ മൂർത്തി ചിത്രത്തിലുടനീളം സ്വീകരിച്ചിരിക്കുന്നത്.

മീരാ ജാസ്മിൻ നായികയാകുന്ന ചിത്രത്തിൽ ലാലു അലക്‌സ്, മുകേഷ്, ജഗദീഷ്, മനോജ് കെ. ജയൻ, ഇർഷാദ് അലി, പ്രമോദ് വെളിയനാട് എന്നിവർക്കൊപ്പം പുതുതലമുറ താരങ്ങളായ സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർഥന തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ‘ഇഷ്‌ക്’, ‘ആലപ്പുഴ ജിംഖാന’ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘തുടരും’ എന്ന ചിത്രത്തിലെ പ്രധാന സാങ്കേതിക പ്രവർത്തകർ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ‘അതിമനോഹര’ത്തിനുണ്ട്. സെൻട്രൽ പിക്‌ചേഴ്‌സാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

ഷാജികുമാർ ഛായാഗ്രഹണവും ഷഫീഖ് വി.ബി എഡിറ്റിംഗും നിർവ്വഹിക്കുന്നു. വിഷ്ണു ഗോവിന്ദ് (ഓഡിയോഗ്രഫി), ഗോകുൽ ദാസ് (കലാസംവിധാനം), റോണക്‌സ് സേവ്യർ (മേക്കപ്പ്), മഷർ ഹംസ (കോസ്റ്റ്യൂം ഡിസൈൻ), ബിനു പപ്പു (കോ-ഡയറക്ടർ), മിറാഷ്ഖാൻ (ചീഫ് അസോസിയേറ്റ് ഡയറക്ടർ), അഫ്‌നാസ് വി (അസോസിയേറ്റ് ഡയറക്ടർ), അമൽ സി. സദർ (സ്റ്റിൽസ്), ജോമോൻ ജോയ് ചാലക്കുടി (പ്രൊഡക്ഷൻ മാനേജർ), എസ്.കെ. എസ്തപ്പാൻ (പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്), സുധർമൻ വള്ളിക്കുന്ന് (പ്രൊഡക്ഷൻ കൺട്രോളർ), വാഴൂർ ജോസ് (പി.ആർ.ഒ) എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.