നടൻ ടൈഗർ ഷ്രോഫിന്റെ വീടിന് നേരെയുണ്ടായ വെടിവെപ്പ്; പണത്തിന്റെ വഴിയിലൂടെ അന്വേഷണം

 

 ബോളിവുഡ് താരം ടൈഗർ ഷ്രോഫിന്റെ വാഹനത്തിന് നേരെയുണ്ടായ വെടിവെപ്പ് കേസിൽ പണത്തിന്റെ ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി പൊലീസ്. കേസിലെ പ്രതികൾക്ക് രക്ഷപ്പെടാനുള്ള ബൈക്ക് വാങ്ങാനും താമസസൗകര്യം ഒരുക്കാനും ബാങ്ക് അക്കൗണ്ട് വഴി പണം കൈമാറിയെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്.

അന്വേഷണവുമായി ബന്ധപ്പെട്ട് സുനേഹ പണ്ഡിറ്റിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിലെ പ്രധാന പ്രതികളിലൊരാളായ അനിൽ പണ്ഡിറ്റിന്റെ ബന്ധുവാണ് സുനേഹയെന്നാണ് റിപ്പോർട്ട്. ഇവരുടെ അക്കൗണ്ടുമായി ബന്ധമുള്ള ഇടപാടുകളിലൂടെ 30,000 രൂപ മറ്റൊരു പ്രതിക്ക് കൈമാറിയെന്നാണ് പൊലീസ് ആരോപിക്കുന്നത്.

2022 ഓഗസ്റ്റ് മുതൽ 2026 ഒക്ടോബർ വരെയുള്ള കാലയളവിൽ അക്കൗണ്ടിലൂടെ 47.26 ലക്ഷം രൂപയിലധികം ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് അന്വേഷണ സംഘം കോടതിയിൽ അറിയിച്ചത്. തട്ടിപ്പിലൂടെയും ഭീഷണിപ്പെടുത്തിയും ലഭിച്ച പണം ഉപയോഗിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കേസിൽ സുനേഹയുടെ അറസ്റ്റോടെ പിടിയിലായവരുടെ എണ്ണം 13 ആയതായാണ് റിപ്പോർട്ട്.