എംബിബിസ് പഠനം പൂര്‍ത്തിയാക്കി, ആളുകളെ ചികിത്സിക്കാന്‍ അവസരം ലഭിച്ചില്ല, യാദൃശ്ചികമായി നടിയായതാണ് ; ഐശ്വര്യ ലക്ഷ്മി
ദൈവത്തിന്റെ പ്ലാന്‍ ആണ് അത്. ഡോക്ടര്‍ ആകുന്നത് എളുപ്പമുള്ള കാര്യമല്ല, മിനിമം 8 വര്‍ഷം എങ്കിലും വേണം; ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
Jul 5, 2026, 11:01 IST
'ഞാന്‍ ഡോക്ടര്‍ ആണ്. ഞാന്‍ എന്റെ എംബിബിസ് പഠനം പൂര്‍ത്തിയാക്കി.
മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ഐശ്വര്യലക്ഷ്മി. തന്റെ സിനിമാ കരിയറിലേക്ക് വന്നതിനെ കുറിച്ച് താരം മനസു തുറക്കുകയാണ്.
'ഞാന്‍ ഡോക്ടര്‍ ആണ്. ഞാന്‍ എന്റെ എംബിബിസ് പഠനം പൂര്‍ത്തിയാക്കി. പക്ഷെ അതുകഴിഞ്ഞു ആളുകളെ ചികിത്സിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. കഷ്ടപ്പെട്ട് പഠിച്ചാണ് പാസായത്. എനിക്ക് ഡോക്ടര്‍ ആയി ഇരിക്കാന്‍ വളരെ ഇഷ്ടമാണ്. പക്ഷെ വളരെ യാദൃശ്ചികമായി നടി ആയി പോയതാണ്. ദൈവത്തിന്റെ പ്ലാന്‍ ആണ് അത്. ഡോക്ടര്‍ ആകുന്നത് എളുപ്പമുള്ള കാര്യമല്ല, മിനിമം 8 വര്‍ഷം എങ്കിലും വേണം; ഐശ്വര്യ ലക്ഷ്മി പറഞ്ഞു.