'ശരണമൃതം' പോസ്റ്റർ പുറത്തിറങ്ങി ; വൃശ്ചിക മാസത്തിൽ പുതിയ ഭക്തിഗാന ആൽബവുമായി എസ് ടു മീഡിയ പ്രൊഡക്ഷൻസ്
ശബരിമല ഭക്തിഗാനരംഗത്ത് പുതിയ വീഡിയോ ആൽബവുമായി എസ് ടു മീഡിയ പ്രൊഡക്ഷൻസ്. 'ശരണമൃതം' എന്ന് പേരിട്ടിരിക്കുന്ന വീഡിയോ ആൽബത്തിന്റെ പോസ്റ്റർ പുറത്ത്. വൃശ്ചിക മാസത്തിൽ ആൽബം പ്രേക്ഷകരിലേക്ക് എത്തും.
ശ്യാം മംഗലത്താണ് ആൽബത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഡിജിപി ശ്രീജിത്ത് ഐപിഎസാണ് ഗാനത്തിന് ശബ്ദം നൽകിയിരിക്കുന്നത്. പ്രശാന്ത് മോഹനാണ് സംഗീതസംവിധാനം. പ്രേം പൊന്നൻ ക്യാമറയും ജോബിൻസ് സെബാസ്റ്റ്യൻ എഡിറ്റിംഗും നിർവഹിക്കുന്നു.
ശബരിമല ഭക്തിഗാനരംഗത്ത് പുതിയ വീഡിയോ ആൽബവുമായി എസ് ടു മീഡിയ പ്രൊഡക്ഷൻസ്. 'ശരണമൃതം' എന്ന് പേരിട്ടിരിക്കുന്ന വീഡിയോ ആൽബത്തിന്റെ പോസ്റ്റർ പുറത്ത്. വൃശ്ചിക മാസത്തിൽ ആൽബം പ്രേക്ഷകരിലേക്ക് എത്തും. ശ്യാം മംഗലത്താണ് ആൽബത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഡിജിപി ശ്രീജിത്ത് ഐപിഎസാണ് ഗാനത്തിന് ശബ്ദം നൽകിയിരിക്കുന്നത്. പ്രശാന്ത് മോഹനാണ് സംഗീതസംവിധാനം. പ്രേം പൊന്നൻ ക്യാമറയും ജോബിൻസ് സെബാസ്റ്റ്യൻ എഡിറ്റിംഗും നിർവഹിക്കുന്നു.
ഈ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മൂന്നാമത്തെ ഗാനമാണിത്. നേരത്തെ ഇവർ ഒന്നിച്ചൊരുക്കിയ 'ശബരിമല നടയിൽ' എന്ന ഗാനം മമ്മൂട്ടിയാണ് റിലീസ് ചെയ്തത്. ആറ്റുകാലമ്മയെക്കുറിച്ചുള്ള ഗാനവും ഈ കൂട്ടായ്മയിൽ പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഭക്തിഗാന ആൽബമായ 'ശരണമൃതം' പ്രേക്ഷകരിലേക്ക് എത്തുന്നത്.വൃശ്ചിക മാസത്തിന്റെ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ പുറത്തിറങ്ങാനിരിക്കുന്ന ആൽബം ശബരിമല ഭക്തിഗാനങ്ങൾ ഇഷ്ടപ്പെടുന്നവർക്കിടയിൽ ശ്രദ്ധ നേടുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.