ഷെയ്ന്‍ നിഗം ചിത്രം ബള്‍ട്ടി ഒടിടിയിലേക്ക്
ചിത്രം മേക്കിങ് ക്വാളിറ്റി കൊണ്ടും സംഘട്ടന രംഗങ്ങള്‍ കൊണ്ടും കയ്യടി നേടിയിരുന്നു
Jul 2, 2026, 14:43 IST
ജൂലൈ 10 മുതല്‍ ബള്‍ട്ടി സ്ട്രീമിങ് ആരംഭിക്കും.
നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത സിനിമയാണ് ബള്‍ട്ടി. കേരള-തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ഒരു പ്രദേശത്തെ നാല് യുവാക്കളുടെ കഥ പറഞ്ഞ ചിത്രം മേക്കിങ് ക്വാളിറ്റി കൊണ്ടും സംഘട്ടന രംഗങ്ങള്‍ കൊണ്ടും കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ കാത്തിരിപ്പിനൊടുവില്‍ സിനിമ ഒടിടിയിലേക്ക് എത്തുകയാണ്.
ജൂലൈ 10 മുതല്‍ ബള്‍ട്ടി സ്ട്രീമിങ് ആരംഭിക്കും. സോണി ലൈവിലൂടെയാണ് ചിത്രം പുറത്തിറങ്ങുന്നത്. തിയേറ്ററില്‍ നിന്ന് മികച്ച പ്രതികരണം സിനിമയ്ക്ക് ലഭിച്ചെങ്കിലും കാര്യമായ ചലനമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല.