ഷനായ കപൂറിന്റെ ഡിജിറ്റൽ അരങ്ങേറ്റം നാളെ ; 'സ്റ്റുഡന്റ് ഓഫ് ദി ഇയർ: ആഫ്റ്റർ ഡാർക്ക്' എത്തുന്നു

 

 ബോളിവുഡ് താരം ഷനായ കപൂർ ഒ.ടി.ടി. ലോകത്തേക്ക് ചുവടുവയ്ക്കുകയാണ്. ഷനായ പ്രധാന വേഷത്തിലെത്തുന്ന വെബ് സീരീസ് 'സ്റ്റുഡന്റ് ഓഫ് ദി ഇയർ: ആഫ്റ്റർ ഡാർക്ക്' നവംബർ 13-ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കും. പ്രശസ്തമായ 'സ്റ്റുഡന്റ് ഓഫ് ദി ഇയർ' ഫ്രാഞ്ചൈസിയുടെ പുതിയ അവതരണമായാണ് സീരീസ് എത്തുന്നത്.

മുമ്പത്തെ ചിത്രങ്ങളിലെ ക്യാമ്പസ് പ്രണയവും ആഘോഷങ്ങളും നിറഞ്ഞ പശ്ചാത്തലത്തിൽ നിന്ന് മാറി കൂടുതൽ ഇരുണ്ടതും ദുരൂഹതകൾ നിറഞ്ഞതുമായ കഥാപരിസരമാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. തന്റെ ഇരട്ടസഹോദരിയുടെ മരണത്തിന് പിന്നിലെ രഹസ്യം കണ്ടെത്താൻ ശ്രമിക്കുന്ന അദിതി എന്ന കഥാപാത്രത്തെയാണ് ഷനായ അവതരിപ്പിക്കുന്നത്.

റീമ മായ സംവിധാനം ചെയ്യുന്ന സീരീസ് ധർമാറ്റിക് എന്റർടെയ്ൻമെന്റാണ് നിർമിക്കുന്നത്. ഷനായയുടെ ആദ്യ ഒ.ടി.ടി. പ്രോജക്ട് എന്ന പ്രത്യേകതയും സീരീസിനുണ്ട്.