ആരാധകർക്ക് പിറന്നാൾ സന്ദേശവുമായി ഷാരൂഖ് ഖാൻ; സോഷ്യൽ മീഡിയയിൽ താരത്തിന്റെ കുറിപ്പ് വൈറൽ!
ബോക്സ് ഓഫീസിലെ ബാദ്ഷാ ഷാരൂഖ് ഖാന്റെ 60-ാം പിറന്നാൾ ആഘോഷങ്ങളുടെ ആവേശത്തിനിടയിലും ആരാധകർക്ക് നിരാശ. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി മുംബൈയിലെ അദ്ദേഹത്തിന്റെ വസതിയായ '
ബോക്സ് ഓഫീസിലെ ബാദ്ഷാ ഷാരൂഖ് ഖാന്റെ 60-ാം പിറന്നാൾ ആഘോഷങ്ങളുടെ ആവേശത്തിനിടയിലും ആരാധകർക്ക് നിരാശ. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി മുംബൈയിലെ അദ്ദേഹത്തിന്റെ വസതിയായ 'മന്നത്തിന്' മുന്നിൽ തടിച്ചുകൂടിയ ആരാധകരെ കാണാൻ ഷാരൂഖിന് സാധിച്ചില്ല. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലെ ബുദ്ധിമുട്ടുകൾ കാരണം അധികൃതർ നൽകിയ കർശന നിർദ്ദേശത്തെത്തുടർന്നാണ് താരത്തിന് ഈ വർഷം ആരാധകരെ നേരിൽ കാണാൻ കഴിയാതെ പോയത്.
തന്റെ ജന്മദിനത്തിൽ മുംബൈ ബാന്ദ്രയിലെ കടലിന് അഭിമുഖമായുള്ള 'മന്നത്തിന്റെ' ബാല്ക്കണിയിൽ വന്ന് ആരാധകരെ അഭിവാദ്യം ചെയ്യുന്ന പതിവ് ഷാരൂഖ് ഖാൻ വർഷങ്ങളായി തുടർന്നുപോരുന്നതാണ്. എന്നാൽ ഇത്തവണ ഈ പതിവ് മുടങ്ങിയതിൽ തനിക്ക് കടുത്ത വിഷമമുണ്ടെന്ന് താരം എക്സ് (X) പോസ്റ്റിലൂടെ വ്യക്തമാക്കി.
"വളരെ സ്നേഹത്തോടെ കാത്തുനിന്ന നിങ്ങളെ എല്ലാവരെയും നേരിൽ കണ്ട് അഭിവാദ്യം ചെയ്യാൻ സാധിക്കാത്തതിൽ അതീവ ദുഃഖമുണ്ട്. ജനക്കൂട്ടത്തിന്റെ സുരക്ഷ മുൻനിർത്തി അധികൃതർ നൽകിയ നിർദ്ദേശപ്രകാരമാണ് പുറത്തിറങ്ങാതിരുന്നത്. ഇതിൽ ആത്മാർത്ഥമായി മാപ്പ് ചോദിക്കുന്നു," ഷാരൂഖ് ഖാൻ കുറിച്ചു.
"എന്റെ വിഷമത്തേക്കാൾ നിങ്ങളെ കാണാനാവാത്തതിന്റെ സങ്കടം എനിക്കുണ്ട്. നിങ്ങളെ കണ്ടു സ്നേഹം പങ്കിടാൻ ഒരുപാട് ആഗ്രഹിച്ചതാണ്. എല്ലാവർക്കും സ്നേഹം..." എന്നും താരം കൂട്ടിച്ചേർത്തു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും വരെ ആരാധകർ ഷാരൂഖിന് പിറന്നാൾ ആശംസകൾ അറിയിക്കാറുണ്ട്. താരത്തിന്റെ ചിത്രങ്ങളും പഴയ സിനിമകളിലെ രംഗങ്ങളും പങ്കുവെച്ചുകൊണ്ട് ആരാധകർ ആഘോഷത്തിൽ പങ്കുചേരുന്നു.
ഷാരൂഖ് ഖാൻ ഇത്തവണ പതിവുപോലെ മന്നത്തിന്റെ ബാൽക്കണിയിൽ പ്രത്യക്ഷപ്പെട്ടില്ലെങ്കിലും, ആരാധകരെ നിരാശരാക്കാതെ കൈയക്ഷരത്തിലുള്ള സന്ദേശം പങ്കുവെച്ചു. ആ സന്ദേശം മന്നത്തിന് മുന്നിലെ വലിയ സ്ക്രീനിൽ പ്രദർശിപ്പിക്കുകയും ചെയ്തു.