സിനിമാ ചിത്രീകരണത്തിനിടെയുള്ള സ്വകാര്യ രംഗങ്ങള്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായി ; വെളിപ്പെടുത്തി രാധിക ആപ്‌തെ
പ്രശ്നം എന്തെന്നാല്‍, ഇത്തരം കാര്യങ്ങളുടെ ആഘാതം വളരെ വേഗത്തില്‍ നമ്മുടെ വ്യക്തിജീവിതത്തെയും വീടിനെയും ബാധിച്ചേക്കാം.
നാല് ദിവസത്തോളം വീടിന് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു താനെന്ന് രാധിക ആപ്‌തെ പറയുന്നു.
സിനിമാ ചിത്രീകരണത്തിനിടെയുള്ള സ്വകാര്യ രംഗങ്ങള്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് താന്‍ നേരിട്ട കടുത്ത മാനസികസമ്മര്‍ദ്ദത്തെയും ഭയത്തെയും കുറിച്ച് വെളിപ്പെടുത്തി പ്രമുഖ നടി രാധിക ആപ്‌തെ. സംഭവം നടന്ന് നാല് ദിവസത്തോളം വീടിന് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു താനെന്ന് രാധിക ആപ്‌തെ പറയുന്നു.
ഞാന്‍ ചെയ്ത ഒരു ഇന്റിമേറ്റ് സീന്‍ ലീക്കായപ്പോള്‍, നാലുദിവസത്തോളം എനിക്ക് വീടിന് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയുണ്ടായി. പ്രശ്നം എന്തെന്നാല്‍, ഇത്തരം കാര്യങ്ങളുടെ ആഘാതം വളരെ വേഗത്തില്‍ നമ്മുടെ വ്യക്തിജീവിതത്തെയും വീടിനെയും ബാധിച്ചേക്കാം.
ആര്‍ക്കെങ്കിലും അതുകണ്ട് അനിഷ്ടം തോന്നിയാല്‍ അവര്‍ നിങ്ങളുടെ വീടിനു മുന്നിലെത്തി ഡോര്‍ബെല്‍ അടിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട്, ഇതത്ര എളുപ്പമുള്ള കാര്യമല്ല; കാര്യങ്ങള്‍ അതിലേറെ സങ്കീര്‍ണ്ണമാണ്. എന്റെ സ്റ്റൈലിസ്റ്റിന്റെ ഡ്രൈവര്‍ ആ വീഡിയോ ക്ലിപ്പ് വീണ്ടും വീണ്ടും കാണുകയും, 'നിങ്ങള്‍ അവളുടെ വീട്ടിലേക്കാണോ പോകുന്നത്?' എന്ന് അവരോട് ചോദിച്ചുകൊണ്ടിരിക്കുകയും ചെയ്ത കാര്യം എനിക്കോര്‍മ്മയുണ്ട്. എന്റെ വീടിന്റെ വാച്ച്മാനും അത് കണ്ടിരുന്നു. ഇത്തരം കാര്യങ്ങള്‍ സംഭവിക്കാന്‍ തുടങ്ങിയപ്പോള്‍, അതൊക്കെ കൈകാര്യം ചെയ്യുക വളരെ ബുദ്ധിമുട്ടായിത്തീര്‍ന്നു', രാധിക പറയുന്നു.
തുടര്‍ന്ന് അപ്പാര്‍ട്ട്മെന്റില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന താരം തന്റെ ജീവനക്കാരുമായി വിഷയം തുറന്നുസംസാരിക്കുകയായിരുന്നു. വീഡിയോ കണ്ടതിനുശേഷവും ഒപ്പം നില്‍ക്കാന്‍ തയ്യാറാണെങ്കില്‍ മാത്രം ജോലിയില്‍ തുടര്‍ന്നാല്‍ മതിയെന്നും, അല്ലാത്തപക്ഷം പിരിഞ്ഞുപോകാമെന്നും ഡ്രൈവറോടും സെറ്റിലെ സഹായിയോടും പറഞ്ഞു. എന്നാല്‍ തനിക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നും പൂര്‍ണ്ണ സംരക്ഷണം നല്‍കുമെന്നും അവര്‍ ഉറപ്പുനല്‍കിയതായി രാധിക ഓര്‍ത്തെടുത്തു.