വാരാണസിയുടെ സെറ്റിൽ വരാൻ ആഗ്രഹമുണ്ട്; ’; രാജമൗലിയോട് ജെയിംസ് കാമറൂൺ പറഞ്ഞത്

 
ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അവതാർ 3. ഡിസംബർ 19 നാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തുന്ന ചിത്രം ഇന്ത്യയിൽ ആദ്യം കണ്ടത് സംവിധായകൻ എസ് എസ് രാജമൗലിയാണ്. ഇപ്പോഴിതാ രാജമൗലിയും കാമറൂണും തമ്മിലുള്ള ഒരഭിമുഖമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ജെയിംസ് കാമറൂൺ രാജമൗലിയുടെ വരാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ വാരണാസിയെക്കുറിച്ച് സംസാരിക്കുന്ന ഭാഗമാണ് അതിൽ പ്രധാനം.
“നിങ്ങളുടെ സെറ്റ് സന്ദർശിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ മാന്ത്രികവിദ്യ സൃഷ്ടിക്കുന്നത് കാണാൻ എനിക്ക് താങ്കളുടെ സെറ്റിൽ വരാമോ?” എന്നാണ് ജെയിംസ് കാമറൂൺ രാജമൗലിയോട് ചോദിക്കുന്നത്. തനിക്കൊരു ക്യാമറ തന്നാൽ സെക്കൻഡ് യൂണിറ്റ് പോലെ കുറച്ച് ഷോട്ട് എടുക്കാമെന്നും കാമറൂൺ പറഞ്ഞു. പ്രത്യേകിച്ച് കടുവയെ വെച്ച് എന്തെങ്കിലും ചെയ്യുമ്പോൾ. ഇത്തരത്തിലുള്ള ഇടപെടലുകൾ നമ്മുടെ മെന്റൽ ക്രിയേറ്റീവ് പ്രോസസ്സ് മെച്ചപ്പെടുത്തുന്നതിലും, പുതിയ ടെക്‌നിക്കുകൾ പഠിക്കുന്നതിലും സഹായിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതുകൊണ്ട് ഇത്തരത്തിലുള്ള സെഷനുകൾ ഇനിയും ഒരുപാട് നമുക്ക് സംഘടിപ്പിക്കണം- ജെയിംസ് കാമറൂൺ പറഞ്ഞു.
“ഓ… അത് ഒരു വലിയ സന്തോഷമായിരിക്കും സർ. നിങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു, എന്റെ ടീം മാത്രമല്ല, മുഴുവൻ സിനിമാ വ്യവസായവും ഇതിൽ സന്തോഷിക്കും.” എന്നായിരുന്നു രാജമൗലിയുടെ മറുപടി. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ എന്നിവരാണ് ‘വാരാണസി’യിൽ പ്രധാന കഥാപാത്രങ്ങളായി വരുന്നത്. ഒരു മാസം മുൻപ്, ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ വെച്ചുനടന്ന ചടങ്ങിൽ ചിത്രത്തിന്റെ ആദ്യ ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു