'സാരി ട്രഡീഷണല്‍ വസ്ത്രം മാത്രമല്ല, ഒരു പെണ്‍കുട്ടിയുടെ ഏറ്റവും സെക്‌സിയസ്റ്റായ ഔട്ട്ഫിറ്റാണ്; ഷംന കാസിം
'സാരി ട്രഡീഷണല്‍ വസ്ത്രം മാത്രമല്ല, ഒരു പെണ്‍കുട്ടിയുടെ ഏറ്റവും സെക്‌സിയസ്റ്റായ ഔട്ട്ഫിറ്റാണ്; ഷംന കാസിം
'കാവാല' പോലുള്ള പാട്ടുകള്‍ വന്നാല്‍ ഞാന്‍ ഡാന്‍സ് ചെയ്യാന്‍ തയ്യാറാണെങ്കിലും ആ കോസ്റ്റ്യൂം എനിക്ക് ഒട്ടും ചേരില്ലാത്തതിനാല്‍ ഒഴിവാക്കും.
കോസ്റ്റ്യൂമിന്റെ കാര്യത്തില്‍ ഞാന്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്.
'ജയിലര്‍ 2'-ലെ ഗാനരംഗത്തിലെ വേഷവിധാനത്തെക്കുറിച്ചും സാരിയോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ചും മനസ്സുതുറന്ന് നടി ഷംന കാസിം. സാരി കേവലം ഒരു പരമ്പരാഗത വസ്ത്രമല്ലെന്നും ഒരു പെണ്‍കുട്ടിയുടെ ഏറ്റവും മനോഹരവും സെക്‌സിയുമായ വസ്ത്രമാണ് സാരിയെന്നുമാണ് ഷംന കാസിം പറയുന്നത്.
'എല്ലാവരും വിചാരികും സാരി ട്രഡീഷണല്‍ ഔട്ട് ഫിറ്റാണെന്ന്. എന്നാല്‍ അങ്ങനെ അല്ല. ഒരു പെണ്‍കുട്ടിയുടെ ഏറ്റവും മനോഹരവും സെക്‌സിയുമായ വസ്ത്രം സാരിയാണ്. എന്റെ അലമാര നിറയെ സാരികളാണ്. ഇപ്പോഴണ് ഞാന്‍ കുറച്ച് സാരി ഉടുക്കുന്നത് കുറച്ചത്. വണ്ണം കുറച്ച ശേഷം വീണ്ടും സാരിയിലേക്ക് മടങ്ങിയെത്തണമെന്നാണ് ആഗ്രഹം. എന്റെ ഒരു നല്ല പ്രായത്തില്‍ അതായത് 18 19 വയസില്‍ എല്ലാ പരിപാടിയ്ക്കും ഞാന്‍ ഉടുത്തിരുന്നത് സാരിയാണ്. അപ്പോഴൊക്കെ അമ്മ ചോദിക്കും എന്തിനാണ് സാരി ഉടുക്കുന്നതെന്ന് എനിക്ക് സാരി ഭയങ്കര ഇഷ്ടമാണ്.
കരിയറിന്റെ തുടക്കത്തിലും ഇതുപോലെയുള്ള സ്‌പെഷ്യല്‍ സോങ്‌സ് വന്നിട്ടുണ്ടെങ്കിലും കോസ്റ്റ്യൂമിന്റെ കാര്യത്തില്‍ ഞാന്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. വസ്ത്രങ്ങളെ കുറ്റം പറയുന്നില്ലെങ്കിലും, അത് ധരിക്കുന്നവര്‍ക്ക് അതിനോട് നീതി പുലര്‍ത്താനുള്ള ഫിഗറും ഭംഗിയുമുണ്ടാകണം. 'കാവാല' പോലുള്ള പാട്ടുകള്‍ വന്നാല്‍ ഞാന്‍ ഡാന്‍സ് ചെയ്യാന്‍ തയ്യാറാണെങ്കിലും ആ കോസ്റ്റ്യൂം എനിക്ക് ഒട്ടും ചേരില്ലാത്തതിനാല്‍ ഒഴിവാക്കും.
ജയിലര്‍ 2'-ന്റെ ഡയറക്ടര്‍ ഈ പാട്ടിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ താന്‍ ആദ്യം ചോദിച്ചത് തന്റെ ഔട്ട്ഫിറ്റിനെക്കുറിച്ചായിരുന്നു. എന്നാല്‍ 'കുര്‍ച്ചി മടത്തപെട്ടി' പോലെ സാരിയാണ് വേഷമെന്നും അതൊരു കംഫര്‍ട്ട് സോണ്‍ ആയിരിക്കുമെന്നും ഡയറക്ടര്‍ ഉറപ്പുനല്‍കി. കേരള പശ്ചാത്തലത്തില്‍ ചിത്രീകരിച്ചതുകൊണ്ടാണ് വെള്ള സാരി തിരഞ്ഞെടുത്തത്. പാട്ടിന്റെ വിജയം തന്നേക്കാള്‍ ഉപരി ഒപ്പം ഡാന്‍സ് ചെയ്ത മറ്റ് നര്‍ത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്നും, ആറ് ദിവസം കൊണ്ടാണ് പാട്ട് ചിത്രീകരിച്ചതെന്നും ഷംന കൂട്ടിച്ചേര്‍ത്തു.