ചുവന്ന സാരിയിൽ അതിസുന്ദരിയായി സാമന്ത; വിവാഹത്തിന്റെ കൂടുതൽ ചിത്രങ്ങൾ...

ആരാധകരെ ഞെട്ടിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ്  നടി സാമന്ത റൂത്ത് പ്രഭുവിന്റെ വിവാഹവാർത്ത പുറത്തുവന്നത്. ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ രാജ് നിദിമോരുവിനെയാണ് താരം വിവാഹം ചെയ്തത്. ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ നേരത്തെതന്നെ പരന്നിരുന്നു. ഇതിനിടെയാണ് അടുത്ത ബന്ധുക്കളും സുഹൃത്തുകളും മാത്രം പങ്കെടുത്ത വിവാഹം നടന്നത്.

വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലാണ്. ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാക്കി അന്നേ ദിവസത്ത കൂടുതൽ ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്. സാമന്തയും രാജും തങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം പോസ് ചെയ്യുന്ന ചിത്രങ്ങൾക്കൊപ്പം ചടങ്ങിലെ പൂജാചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

ചുവപ്പ് നിറത്തിലുള്ള സാരിയാണ് സാമന്ത വിവാഹത്തിനായി അണിഞ്ഞത്. രാജ് നിദിമോരു വെള്ള കുർത്തയും പൈജാമയും ക്രീം ബന്ദ്‌ഗാല കോട്ടുമാണ് ധരിച്ചത്. വിവാഹത്തിന്റെ ഫോട്ടോ സാമന്ത തന്നെ തിങ്കിളാഴ്ച പങ്കുവച്ചിരുന്നു. “01.12.2025” എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പേരാണ് സാമന്തയക്കും രാജിനും വിവാഹാശംസകൾ നേർന്നത്.

അതേസമയം ആന്ധ്രാപ്രദേശ് തിരുപ്പതി സ്വദേശിയാണ് രാജ്. ദുല്‍ഖര്‍ വേഷമിട്ട ഗണ്‍സ് ആൻഡ് ഗുലാബ്‍സിന്റെ സംവിധായകരില്‍ ഒരാളായ ഇദ്ദേഹം കൃഷ്ണ ഡികെയുമായി ചേർന്ന് നിരവധി ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. പരീക്ഷണാത്മകമായ ഇവരുടെ ചിത്രങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു.