ജനപ്രീതിയില്‍ ഒന്നാമതായി സാമന്ത
ജനപ്രീതിയില്‍ ഒന്നാമതായി സാമന്ത
. ഏഴാം സ്ഥാനത്ത് സായ് പല്ലവിയാണ്.
Jun 24, 2026, 14:25 IST
തെന്നിന്ത്യയുടെ പ്രിയ താരവും മലയാളിയുമായ നയന്‍താര ആറാം സ്ഥാനത്തേയ്ക്ക് മുന്നേറി.
ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യന്‍ നായികാ താരങ്ങളുടെ പുതിയ പട്ടിക ഓര്‍മാക്‌സ് മീഡിയ പുറത്തുവിട്ടു. മെയ് മാസത്തെ പട്ടികയാണ് പുറത്തുവിട്ടത്. ജനപ്രീതിയില്‍ വീണ്ടും ഒന്നാമത് മലയാളികളുടെയും പ്രിയ താരമായ തെന്നിന്ത്യന്‍ നടി സാമന്തയാണ്. ബോളിവുഡ് നടി ആലിയ ഭട്ടിനെയാണ് തെന്നിന്ത്യന്‍ നടി വീണ്ടും മറികടന്നത്.
ആലിയ ഭട്ട് രണ്ടാമത് എത്തിയപ്പോള്‍ ബോളിവുഡില്‍ നിന്നുള്ള താരം ദീപിക പദുക്കോണാണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്ത് തെന്നിന്ത്യയില്‍ നിന്നുള്ള മുന്‍നിര താരം രശ്മിക മന്ദാനയാണ്. തൊട്ടു പിന്നില്‍ തെന്നിന്ത്യന്‍ താരം കാജല്‍ അഗര്‍വാളാണ്.
തെന്നിന്ത്യയുടെ പ്രിയ താരവും മലയാളിയുമായ നയന്‍താര ആറാം സ്ഥാനത്തേയ്ക്ക് മുന്നേറി. ഏഴാം സ്ഥാനത്ത് സായ് പല്ലവിയാണ്. തുടര്‍ച്ചയായി ഹിറ്റുകളുടെ ഭാഗമാകുന്നതാണ് നായിക താരങ്ങളില്‍ മുന്നിലെത്താന്‍ സായ് പല്ലവിയെയും സഹായിച്ചത്.